കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയനീയ പരാജയത്തിൽ ഒടുവിൽ മോദിയുടെ പ്രതികരണം!!! ജനവിധിമാനിക്കുന്നു... അവസരം തന്നതിന് ജനങ്ങൾക്ക് നന്ദി

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ മോദിയുടെ പ്രതികരണം | Oneindia Malayalam

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ടത് അതി ദയനീയ പരാജയം ആണ്. ഭരണം ഉണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയ്ക്ക് നഷ്ടമായത്.

<strong>മാറ്റി കുറിച്ചത് 'പപ്പു മോൻ' എന്ന ആരോപണം; പക്ഷേ ഈ വിജയം, ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? </strong>മാറ്റി കുറിച്ചത് 'പപ്പു മോൻ' എന്ന ആരോപണം; പക്ഷേ ഈ വിജയം, ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

രാവിലെ ആദ്യ ഘട്ട ഫല സൂചനകള്‍ തന്നെ ബിജെപിയ്ക്ക് എതിരായിരുന്നു. ആ സമയത്താണ് പാര്‍ലമെന്റ് സമ്മേളനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Modi

പക്ഷേ, വൈകിട്ട് മോദി പ്രതികരിക്കുക തന്നെ ചെയ്തു. ട്വിറ്ററിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ മാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ജനക്ഷേമത്തിന് വേണ്ടി ഈ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു എന്നും അദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു.

വിജയത്തില്‍ കോണ്‍ഗ്രസ്സിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. തെലങ്കാനയില്‍ മിന്നും വിജയം നേടിയ കെസിആറിനേയും മിസോറാമില്‍ മികച്ച് വിജയം നേടിയ എംഎന്‍എഫിനേയും അദ്ദേഹം അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ അഭവാദ്യം ചെയ്തുകൊണ്ട് മറ്റൊരു ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ഫലം രാജ്യ പുരോഗതിയ്ക്കും ജനങ്ങളെ സേവിയ്ക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിനും ശക്തിപകരും എന്നും അദ്ദേഹം പറഞ്ഞു.

English summary
Prime Minister Narendra Modi today congratulated the Congress, Telangana's K Chandrashekar Rao and the Mizo National Front for their victories and said, "We accept the people's mandate with humility".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X