ഉത്തർപ്രദേശിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ച് ബിജെപി... പഞ്ചാബിൽ തകർന്ന് തരിപ്പണമായി! ഗോവയിൽ സസ്പെൻസ്!!
ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ലിറ്റ്മസ് ടെസ്റ്റില്‍ പാസാകുമോ. നോട്ടെണ്ണല്‍ നിരോധനം ജനം എങ്ങനെ സ്വീകരിച്ചു - എല്ലാ ചോദ്യത്തിനും ഉത്തരം ഇന്ന് കിട്ടും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഏറ്റവും പ്രസക്തഭാഗങ്ങള്‍ ലൈവ്...

പഞ്ചാബിൽ വൻ തകർച്ച
പഞ്ചാബിൽ ഭരണകക്ഷിയായ ബിജെപി - ശിരോമണി അകാലിദൾ സഖ്യത്തിന് കനത്ത തകർച്ചയാണ് നേരിട്ടത്. കോൺഗ്രസിനാണ് ഇവിടെ ഭരണം

ബിജെപിക്ക് തിരിച്ചടി
ബിജെപി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. അതേസമയം മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ മണ്‍ഡ്രേം മണ്ഡലത്തില്‍ തോറ്റത് ബി ജെ പിക്ക് തിരിച്ചടിയായി.

ഉത്തരാഖണ്ഡില്‍ ബിജെപി
എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഉത്തരാഖണ്ഡില്‍ ബിജെപി മുന്നേറുന്നു. 70 സീറ്റില്‍ 45ലധികം സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുകയാണ്.

കേവലഭൂരിപക്ഷത്തിനടുത്ത് ബിജെപി
ഉത്തര്‍ പ്രദേശില്‍ പകുതിയിലധികം സീറ്റുകളിലെ ലീഡ് നില വ്യക്തമായപ്പോള്‍ ബി ജെ പി കേവലഭൂരിപക്ഷത്തിന് തൊട്ടടുതെത്തി. 190 സീറ്റില്‍ ബി ജെ പി ലീഡ് ചെയ്യുമ്പോള്‍ എസ് പി - കോണ്‍ഗ്രസ് സഖ്യം 42 സീറ്റില്‍ എത്തിയിട്ടേ ഉള്ളൂ.

പഞ്ചാബില്‍ കോണ്‍ഗ്രസ്
എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത്. ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. തൊട്ടുപിന്നാലെ ആം ആദ്മി പാര്‍ട്ടിയും.

ഗോവയില്‍ കോണ്‍ഗ്രസ് മുന്നില്‍
ബി ജെ പി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. ആദ്യ സൂചനകള്‍ പുറത്ത് വന്ന ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.

ഗോവ
40 അംഗ അസംബ്ലിയില്‍ 21 സീറ്റുമായി ബി ജെ പി ഭരണം. കോണ്‍ഗ്രസിന് 9 സീറ്റുണ്ട്. ഇത്തവണയും ബി ജെ പി തന്നെ ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍.

പിടിതരാതെ ഉത്തര്‍ പ്രദേശ്
ഉത്തര്‍ പ്രദേശില്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പിക്കാണ് മുന്‍തൂക്കം. എസ് പി യും ബി എസ് പിയും തൊട്ടുപിന്നാലെയുണ്ട്. ലീഡ് നില മാറിയും മറിഞ്ഞു വരികയാണ്.

ഉത്തര്‍ പ്രദേശ്
403 അംഗ അസംബ്ലിയില്‍ 224 സീറ്റുമായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്നു. ബി എസ് പിക്ക് 80ഉം ബിജെപിക്ക് 47ഉം കോണ്‍ഗ്രസിന് 28ഉം സീറ്റുകളുണ്ട്. ഇത്തവണ ബി ജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

പഞ്ചാബ്
117 സീറ്റുള്ള പഞ്ചാബില്‍ ശിരോമണി അകാലിദള്‍ - ബിജെപി സഖ്യമാണ് ഭരണത്തില്‍ സഖ്യത്തിന് 68 സീറ്റ്. കോണ്‍ഗ്രസിന് 46. ഇത്തവണ ആം ആദ്മി പാര്‍ട്ടി കരുത്ത് കാട്ടും.

ബിജെപി ബഹുദൂരം മുന്നില്‍
എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന തരത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ബഹുദൂരം മുന്നിലാണ് ഇപ്പോള്‍. ബി ജെ പിയുടെ ലീഡ് അമ്പത് കഴിഞ്ഞിരിക്കുന്നു. രണ്ടാമതുള്ള എസ് പിക്ക് ഇതിന്റെ പകുതിയിടങ്ങളിലേ ലീഡുള്ളൂ.

ഉത്തരാഖണ്ഡ്
ആകെ സീറ്റുകള്‍ 90. നിലവില്‍ 32 സീറ്റുകളുള്ള കോണ്‍ഗ്രസിനാണ് ഭരണം. ബി ജെ പിക്ക് 31 സീറ്റുണ്ട്. ബിഎസ്പിക്ക് മൂന്നും. ആര് ഭരിക്കുമെന്ന് ഉറപ്പിക്കാറായിട്ടില്ല.

മണിപ്പൂര്‍
60 അംഗ അസംബ്ലി. ഇതില്‍ 42 സീറ്റുമായി കോണ്‍ഗ്രസ് ഭരിക്കുന്നു. ബി ജെ പി വലിയ പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്നത്. പ്രവചനാതീതമാണ് സ്ഥിതി.












Click it and Unblock the Notifications