കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണ്ടൊടിഞ്ഞ്... തകര്‍ന്നടിഞ്ഞ് താമര!!! എവിടേയും ഭരണമില്ല... ഉള്ളതും പോയി; മോദി-ഷാ സംഘം പൊളിയുന്നു

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ മോദി-അമിത് ഷാ കുന്ത മുന ഒടിയുന്നു എന്ന് പറയേണ്ടുന്ന സാഹചര്യം ആണ് അഞ്ച് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ സംജാതമായിരിക്കുന്നത്. കോണ്‍ഗ്രസിന്റേയും പ്രതിപക്ഷത്തിന്റേയും ആരോപണങ്ങളെ തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് നല്‍കിയത് അതി ശക്തമായ തിരിച്ചടിയാണ്.

ഒരൊറ്റ നേതാവില്ല എടുത്തുകാട്ടാന്‍; എന്നിട്ടും ജനം പിന്തുണച്ചത് കോണ്‍ഗ്രസിനെ, രാഹുല്‍ ഇഫക്ടോ?ഒരൊറ്റ നേതാവില്ല എടുത്തുകാട്ടാന്‍; എന്നിട്ടും ജനം പിന്തുണച്ചത് കോണ്‍ഗ്രസിനെ, രാഹുല്‍ ഇഫക്ടോ?

അധികാരത്തിലുണ്ടായിരുന്നു മൂന്ന് സംസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് നഷ്ടമായിരിക്കുന്നത്. അതും ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശ് അടക്കമാണ് എന്നതും ബിജെപിയെ ഭയപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ മൂന്ന് ടേമിലും ബിജെപി ശക്തമായ വിജയം നേടിയ സംസ്ഥാനം ആയിരുന്നു മധ്യ പ്രദേശ്.

അതുപോലെ തന്നെയാണ് ഛത്തീസ്ഗഡും. ജനപ്രിയ നേതാവായ രമണ്‍ സിങിനെ പോലെ ഒരാളെ മുന്നില്‍ നിര്‍ത്തിയിട്ടും ഛത്തീസ്ഗഡ് നഷ്ടപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനങ്ങള്‍ ശരിവയ്ക്കുന്ന നിലയില്‍ രാജസ്ഥാനില്‍ അധികാരം കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു.

മിസോറാമിലും തെലങ്കാനയിലും കോണ്‍ഗ്രസിന് നഷ്ടമുണ്ടായി എന്നത് സത്യമാണ്. പക്ഷേ, അവിടേയും ബിജെപിയ്ക്ക് നഷ്ടം തന്നെയാണ് സംഭവിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള സെമി ഫൈനലില്‍ മോദിയുടെ ടീം തോറ്റു എന്നും രാഹുല്‍ ഗാന്ധിയുടെ ടീം ജയിച്ചു എന്നും വിലയിരുത്താവുന്ന സാഹചര്യം തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്.

മോദി പ്രഭാവം

മോദി പ്രഭാവം

നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ബിജെപിയ്ക്ക് ഇത്രയും വലിയ ഒരു പരാജയം ഇതുവരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ഏത് തിരഞ്ഞെടുപ്പ് വിജയത്തേയും മോദി തരംഗം എന്നും മോദി ഇഫക്ട് എന്നും വിശേഷിപ്പിക്കാന്‍ ആയിരുന്നു ബിജെപി നേതാക്കള്‍ തന്നെ മത്സരിച്ചിരുന്നത്. എന്നാല്‍ ഈ പരാജയം ആരുടെ ഇഫക്ട് ആണെന്നും എന്ത് തരംഗം ആണെന്നും അതേ നേതാക്കള്‍ തന്നെ പറയേണ്ടി വരും.

ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമിയാണ് മധ്യപ്രദേശ്. ബിജെപിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളില്‍ ഒന്ന്. ശിവരാജ് സിങ് ചൗഹാന്‍ എന്ന കരുത്തുറ്റ നേതാവിന്റെ ചിറകില്‍ ബിജെപി ഭരണം ഉറപ്പിച്ച സംസ്ഥാനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 230 ല്‍ 165 സീറ്റുകളും ഒറ്റയ്ക്ക് പിടിച്ച് ഭരണത്തില്‍ ഏറിയ ബിജെപിയാണ് ഇത്തവണ കോണ്ഗ്രസ്സിന് മുന്നില്‍ പരുങ്ങിയത്. വെറും 58 സീറ്റ് മാത്രം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണെന്ന് തന്നെ പറയേണ്ടി വരും.

ഏറ്റവും മോശം പ്രകടനം

ഏറ്റവും മോശം പ്രകടനം

കഴിഞ്ഞ മൂന്ന് ടേമുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ ഏറ്റവും മോശം പ്രകടനം ആണ് മധ്യ പ്രദേശില്‍ പ്രകടമായിട്ടുള്ളത്. 2013 ല്‍ 173 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെ ആയിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്.

2008 ല്‍ ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞെങ്കിലും 143 സീറ്റുകള്‍ അവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. 2013 ല്‍ ബിജെപി അവരുടെ സീറ്റുകള്‍ 165 ആയി ഉയര്‍ത്തിയിരുന്നു.

എന്തായാലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വച്ച് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിട്ടുള്ളത്. 100 സീറ്റുകള്‍ കവിഞ്ഞ ഒരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്.

ഛത്തീസ്ഗഡ് പോയി

ഛത്തീസ്ഗഡ് പോയി

രമണ്‍ സിങ് എന്ന ജനപ്രിയ നേതാവിനെ മുന്‍നിര്‍ത്തി ഛത്തീസ്ഗഡ് പിടിച്ചുനിര്‍ത്താം എന്ന ബിജെപിയുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു. മൂന്ന് ടേമില്‍ വിജയം മാത്രം സ്വന്തമാക്കിയ ബിജെപി ഇത്തവണ പ്രതിപക്ഷത്തിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം പകരുന്നതാണ് ഛത്തീസ്ഗഡിലെ വിജയം.

രാജസ്ഥാനും പോയി

രാജസ്ഥാനും പോയി

രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ബിജെപി അത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ട സംസ്ഥാനവും ആയിരുന്നു രാജസ്ഥാന്‍. അതുകൊണ്ട് തന്നെ രാജസ്ഥാനിലെ പരാജയം ബിജെപിയെ സംബന്ധിച്ച് അത്ര വേദനയുളവാക്കുന്നതാവില്ല. വസുന്ധര രാജ സിന്ധ്യെയെ ഒതുക്കാന് കിട്ടിയ വടിയായിട്ടാകും ഒരുപക്ഷേ ദേശീയ നേതത്വം ഈ തിരഞ്ഞെടുപ്പ് പരാജയത്തെ ഉപയോഗപ്പെടുത്തുക.

തെലങ്കാനയിലും നഷ്ടം

തെലങ്കാനയിലും നഷ്ടം

ദക്ഷിണേന്ത്യയില്‍ ശക്തി തെളിയിക്കുക എന്നത് ഇപ്പോഴും ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. തെലങ്കാന രൂപീകരിച്ചപ്പോള്‍ അഞ്ച് സീറ്റുകള്‍ നേടി കരുത്ത് കാണിച്ചിരുന്നു ബിജെപി. എന്നാല്‍ ഇത്തവണ അതിലും താഴെയാണ് ബിജെപിയുടെ സീറ്റ് നില.

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനും ആശ്വസിക്കാന്‍ ഒന്നുമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

 മിസോറാം

മിസോറാം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം ബിജെപി പിടിച്ചടക്കുന്ന കാഴ്ചയായിരുന്നു മുന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. അതില്‍ വിട്ടുനിന്നത് മിസോറാം ആയിരുന്നു. എന്നാല്‍ ഇത്തവണ മിസോറാമും കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്ന് പോയി.

കൂട്ടുകക്ഷികളായിരുന്ന മിസോ നാഷണല്‍ ഫ്രണ്ടും ബിജെപിയും വെവ്വേറെ ആയിട്ടാണ് ഇത്തവണ മത്സരിച്ചത്. ഏഴ് സീറ്റെങ്കിലും മിസോറാമില്‍ തങ്ങള്‍ ഒറ്റയ്ക്ക് പിടിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ അതും ബിജെപിയ്ക്ക് സാധ്യമായില്ല.

വികസനവാദങ്ങള്‍, മതധ്രുവീകരണം

വികസനവാദങ്ങള്‍, മതധ്രുവീകരണം

രാജ്യമെമ്പാടും കര്‍ഷക സമരങ്ങള്‍ ഉയര്‍ന്നപ്പോഴും അതിനെ വികസന വാദങ്ങള്‍ ഉയര്‍ത്തി തമസ്‌കരിക്കുകയായിരുന്നു മോദി ഭരണകൂടം. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് അടുത്തതോടെ മതധ്രുവീകരണ നിലപാടുകളും സ്വീകരിച്ചു.

അമിത് ഷാ- നരേന്ദ്ര മോദി ദ്വന്ദങ്ങള്‍ കഴിഞ്ഞ കുറേയേറെ തിരഞ്ഞെടുപ്പുകളിലായി പയറ്റി വിജയിച്ച തന്ത്രം തന്നെ ആയിരുന്നു ഇത്. പക്ഷേ, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ ആ തന്ത്രങ്ങള്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും.

ബിജെപി മുക്ത തിരഞ്ഞെടുപ്പ്!!!

ബിജെപി മുക്ത തിരഞ്ഞെടുപ്പ്!!!

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപിത മുദ്രാവാക്യം. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ ഇതിനെ ബിജെപി മുക്ത തിരഞ്ഞെടുപ്പ് ഫലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാഹചര്യമാണ് ഉള്ളത്.

Recommended Video

cmsvideo
കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു | News Of The Day | Oneindia Malayalam
റിയാലിറ്റി ചെക്ക്

റിയാലിറ്റി ചെക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് മുമ്പായി നരേന്ദ്ര മോദിയ്ക്കും സംഘത്തിനും കിട്ടിയ ഒരു റിയാലിറ്റി ചെക്ക് സാധ്യതയാണ് ഈ അഞ്ച് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ തിരുത്താന്‍ ഇനിയെത്ര സമയം മുന്നിലുണ്ട് എന്നതും നിര്‍ണായകമായ ചോദ്യമാണ്.

English summary
Election Results: BJP Facing major set back in all five states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X