Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ടറല്‍ ബോണ്ട്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രല്‍ ഫിനാന്‍സിംഗ് അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. രണ്ട് സര്‍ക്കാരിതര സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇലക്ടറല്‍ ബോണ്ട് സ്‌കീം കുംഭകോണമാണ് എന്ന് ഹര്‍ജിയില്‍ വിശേഷിപ്പിച്ചു.

അതിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയ ഷെല്‍ കമ്പനികളുടെയും നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെയും ഫണ്ടിംഗ് ഉറവിടം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ കരാറുകള്‍, ലൈസന്‍സ് എന്നിവ നേടാനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് പല ഇലക്ടറല്‍ ബോണ്ടുകളെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

supreme court

'2ജി കുംഭകോണമോ കല്‍ക്കരി കുംഭകോണമോ പോലെയല്ല ഇലക്ട്രല്‍ ബോണ്ട് കുംഭകോണത്തിന് പണമിടപാട് ഉള്ളത്. അവിടെ സ്പെക്ട്രം, കല്‍ക്കരി ഖനന പാട്ടങ്ങള്‍ സ്പെക്ട്രം എന്നിവ സ്വമേധയാ അനുവദിച്ചു, എന്നാല്‍ പണമിടപാട് നടന്നതിന് തെളിവില്ലായിരുന്നു. എന്നിട്ടും ആ രണ്ട് കേസുകളിലും അന്വേഷണം നിരീക്ഷിക്കുകയും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുകയും പ്രത്യേക കോടതികള്‍ രൂപീകരിക്കുകയും ചെയ്തു,' ഹര്‍ജിയില്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് നേട്ടം പ്രതീക്ഷിച്ചായിരുന്നു വന്‍കിട കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കിയത് എന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്. അന്വേഷണത്തിന്റെ ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന നിരവധി സ്ഥാപനങ്ങള്‍ ഭരണകക്ഷിക്ക് വന്‍ തുക സംഭാവന നല്‍കിയതായി ഹര്‍ജിയില്‍ ആരോപിച്ചു.

ഫെബ്രുവരി 15 നാണ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് ഇലക്ടറല്‍ ബോണ്ടില്‍ എസ്‌ഐടിയെ നിയോഗിക്കണമെന്ന ഹര്‍ജി ഏപ്രിലിലാണ് സുപ്രീം കോടതി മുന്‍പാകെ എത്തിയത്. ബോണ്ടുകളിലെ സുതാര്യതാപ്രശ്‌നം ചൂണ്ടിക്കാട്ടിയ കോടതി ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള വിവരാവകാശത്തിന്റെ ലംഘനമാണ് അജ്ഞാത ഇലക്ടറല്‍ ബോണ്ട് പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പറഞ്ഞുിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രസക്തമായ യൂണിറ്റുകളാണെന്നും തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+