കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിന് നേരെ കാട്ടാനയുടെ ആക്രമണം; ഉറച്ച മനസോടെ നേരിട്ട ഡ്രൈവർക്ക് കൈയ്യടി

  • By Desk
Google Oneindia Malayalam News

ചാമരാജ നഗർ: യാത്രക്കാരുമായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസ് കാട്ടാന ആക്രമിച്ചു. ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷപെടുത്തി. 60 യാത്രക്കാരുമായി ചാമരാജനഗറിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. ബന്ദിപ്പൂർ വനമേഖലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.രാവിലെ ഏഴരയോടെയാണ് ബസ് ചാമരാജനഗറിൽ നിന്നും പുറപ്പെട്ടത്. ബന്ദിപ്പൂർ വനമേഖലയിൽ കാട്ടാനക്കൂട്ടത്തിന് കടന്ന് പോകുന്നതിനായി ഡ്രൈവർ ബസ് നിർത്തിയിട്ടു.

ഇതിനിടെയാണ് ബസിന് നേരെ പാഞ്ഞ് വന്ന് കാട്ടാന ബസിന്റെ ഗ്ലാസിൽ ഇടിക്കാൻ തുടങ്ങിയത്. ഡ്രൈവർ ബസ് പിന്നോട്ട് എടുത്തെങ്കിലും ആന പിന്മാറിയില്ല. പാഞ്ഞുവന്ന് ശക്തമായി ഗ്ലാസിൽ ഇടിക്കാൻ തുടങ്ങി. ഒടുവിൽ സമനില കൈവിടാതെ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കി.

elephant

യാത്രക്കാരും ഒച്ചത്തിൽ അലറുകയും ശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു.ഒടുവിൽ ആന പിന്മാറുകയായിരുന്നു.യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ പകർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

വാഹനാപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു
ബെഗളൂരു-പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ബെലഗാവി ജില്ലയിൽ നിപ്പാണി ടൗണിനടുത്താണ് അപകടം ഉണ്ടായത്. മിനി ട്രക്കും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട 5 പേരും ജീപ്പിൽ സഞ്ചരിച്ചവരാണ്. മിനി ട്രക്കിലെ ഡ്രൈവറും സഹായിയും പരുക്കുകളോടെ രക്ഷപെട്ടു.

English summary
elephant attack bus to rescue its baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X