കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥികളാരെന്ന് ഹിരമേഠ്

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകയിലെ റെഡ്ഡി സഹോദരന്മാരുടെ ഖനി അഴിമതിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് മന്ത്രി ഡി കെ ശിവകുമാറും ഉള്‍പ്പെട്ട ഭൂമി കുംഭകോണവും തുടങ്ങി സംസ്ഥാനത്തെ മിക്ക അഴിമതികളും പുറത്തുകൊണ്ടുവന്ന എസ് ആര്‍ ഹിരമേഠ് വീണ്ടുമെത്തുന്നു. ഇത്തവണ അഴിമതിക്കാരെ കണ്ടെത്താനല്ല. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടടുക്കുമ്പോള്‍ ജനം വെറുക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായാണ് ഹിരമേഠിന്റെ വരവ്.

ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ യെദ്യൂരപ്പ ഉള്‍പ്പടെയുള്ള നേതാക്കളെ കുറ്റക്കാരാക്കിയത് ഹിരമേഠ് കൊടുത്ത പരാതിയിലാണ്. യെദ്യൂരപ്പ, വീരപ്പമൊയിലി ഉള്‍പ്പടെ സംസ്ഥാനത്തെ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരടങ്ങുന്ന 11 പേരെയാണ് ജനം വെറുക്കപ്പെടേണ്ട പട്ടികയല്‍ എസ് ആര്‍ ഹിരമേഠ് പുറത്തിറക്കിയിരിക്കുന്നത്.

വീരപ്പ മൊയിലി

വീരപ്പ മൊയിലി

കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ വീരപ്പ മൊയിലിയാണ് പട്ടികയിലാദ്യം. റിലാന്‍സ് കമ്പനിക്ക് അനുകൂലമായ പ്രകൃതിവാതകത്തിന്റെ വിലനിശ്ചയിച്ചതിന്റെ പേരില്‍ മൊയിലിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്

ധരംസിംഗ്

ധരംസിംഗ്

കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി ധരം സിംഗ്. 2008ല്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ആസ്തി ക്രമരഹിതമായി ദുരുപയോഗിച്ചതിനെതിരെ ധരം സിഗിനുള്‍പ്പടെ 10 മന്ത്രിമാര്‍ക്കെതിരെ ഹിരമെഠ് കേസ് നല്‍കുകയും ജയിലാക്കുകയും ചെയ്തിട്ടുണ്ട്

ബി എസ് യെദ്യൂരപ്പ

ബി എസ് യെദ്യൂരപ്പ

ബി എസ് യെദ്യൂരപ്പയാണ് മറ്റൊരാള്‍ നിരവിധി കേസുകളാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ളത്

ഡി വി സദാനന്ദ ഗൗഡ

ഡി വി സദാനന്ദ ഗൗഡ

യെദ്യൂരപ്പയുമായി ചേര്‍ന്ന് ഖനന അഴിമതി നടത്തിയ കേസില്‍ ഡി വി സദാനന്ദ ഗൗഡയും പെടും

എച്ച് ഡി കുമാരസ്വാമി

എച്ച് ഡി കുമാരസ്വാമി

2007ല്‍ മുഖ്യമന്ത്രിയായിരിക്കെ എച്ച് ഡി കുമാരസ്വാമി അനധികൃതമായി ഖനനത്തിന് അനുമതി നല്‍കിയെന്ന് യെഡിയൂരപ്പയുടെ പ്രൈവറ്റ് സെക്രട്ടറി ആരോപണമുന്നയിച്ചിരുന്നു

എച്ച് എന്‍ അനന്ത് കുമാര്‍

എച്ച് എന്‍ അനന്ത് കുമാര്‍

മൊബൈയില്‍ ബില്ല് അടയ്ക്കുന്നതിനും മറ്റ് സ്വകാര്യാവശ്യങ്ങള്‍ക്ക് വേണ്ടിയും സര്‍ക്കാറിന്റെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നതാണ് എന്‍ എന്‍ അനന്ത് കുമാറിനെതിരെയുള്ള ആരോപണം

ശോഭ കരന്തലജെ

ശോഭ കരന്തലജെ

സംസ്ഥാനതച്‌തെ മുന്‍ മന്ത്രി ശഓഭ കരന്തലജെ.

ബി ശ്രീരാമലു

ബി ശ്രീരാമലു

മുന്‍ മന്ത്രി ബി ശ്രീരാമലു. അഴമതിയിലും കേസുകളിലും ഹി ശ്രീരാമലുവും ഒട്ടും പിന്നിലല്ല

പ്രഹ്ലാദ് ജോഷി

പ്രഹ്ലാദ് ജോഷി

ബി ജെ പി കര്‍ണാടക അധ്യക്ഷന്‍ പ്രഹളാദ് ജോഷിയാണ് മറ്റൊരാള്‍

ഡി കെ സുരേഷ്

ഡി കെ സുരേഷ്

സിദ്ധാരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായ കെ പി സി സി മുന്‍ അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ്

English summary
Social activist S R Hiremath said on Monday that the Jana Sangrama Parishat (JSP), Karnataka, had identified 11 candidates against whom there are charges of corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X