യാത്രയ്ക്കിടെ കയ്യിലൊരു കത്തിയൊക്കെ ആവാം; സ്ത്രീകള്‍ക്ക് പച്ചക്കൊടി വീശി മെട്രോ

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്ക് കയ്യില്‍ കത്തി സൂക്ഷിക്കാന്‍ അനുമതി നല്‍കി ദില്ലി മെട്രോ. സ്ത്രീകള്‍ക്ക് ട്രെയിന്‍ യാത്രക്കിടെ സുരക്ഷയ്ക്ക് വേണ്ടി ലൈറ്ററുകളും തീപ്പെട്ടികളും ഉപയോഗിക്കാമെന്നും ദില്ലി മെട്രോ വ്യക്തമാക്കി. ദില്ലി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫും ദില്ലി മെട്രോയും സംയുക്തമായി കൈക്കൊണ്ട തീരുമാനമാണിത്.

ദില്ലി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി പ്രതിദിനം നൂറുകണക്കിന് ലൈറ്ററുകളും തീപ്പെട്ടികളുമാണ് സുരക്ഷാ സേന പിടിച്ചെടുക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെറിയ ആയുധങ്ങള്‍ കൈവശം വയ്ക്കാമെന്ന നിര്‍ദേശം മെട്രോ മുന്നോട്ടുവയ്ക്കുന്നത്.

 സ്വയ രക്ഷയ്ക്ക്

സ്വയ രക്ഷയ്ക്ക്

സ്ത്രീകള്‍ക്ക് മെട്രോ യാത്രയ്ക്കിടെ സ്വയരക്ഷയ്ക്ക് ചെറിയ കത്തികള്‍, ലൈറ്റര്‍, തീപ്പെട്ടി എന്നിവ സൂക്ഷിക്കാമെന്നാണ് മെട്രോയുടെ നിര്‍ദേശം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്ഷം

സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്ഷം

ദില്ലി മെട്രോയുടെ ശാസ്ത്രി പാര്‍ക്ക ഉള്‍പ്പെടെയുള്ള വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പ്രതിദിനം നൂറുകണക്കിന് ലൈറ്ററുകളും തീപ്പെട്ടികളും പിടിച്ചെടുക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

തൊഴിലാളികളുടെ ആവശ്യം

തൊഴിലാളികളുടെ ആവശ്യം

ജോലി സ്ഥത്തേയ്ക്കുള്ള യാത്രക്കിടെ ചെറിയ പണിയായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്ന തൊഴിലാളികളുടെ അഭ്യര്‍ത്ഥനയും മെട്രോ കണക്കിലെക്കുകയായിരുന്നു.

രജിസ്റ്ററില്‍ രേഖപ്പെടുത്താം

രജിസ്റ്ററില്‍ രേഖപ്പെടുത്താം

മെട്രോ യാത്രക്കിടെ യാത്രക്കാര്‍ കൈവശം വയ്ക്കുന്ന ആയുധങ്ങള്‍ പരിശോധിച്ച് അനിവാര്യമെങ്കില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്്ക്കുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സിക്ക് വംശജരുള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും ഇത് സഹായിക്കും.

പോക്കറ്റടിക്കാര്‍

പോക്കറ്റടിക്കാര്‍

ഡിസംബറില്‍ സിഐഎസ്എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ പോക്കറ്റടിക്കാരില്‍ 91 ശതമാനവും സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍. 2015ല്‍ ഇത് 93 ശതമാനമായിരുന്നു.

യാത്രക്കാര്‍ സുരക്ഷിതരോ

യാത്രക്കാര്‍ സുരക്ഷിതരോ

പോക്കറ്റടിക്കാരെ ചെറിയ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിച്ചാല്‍ മറ്റ് യാത്രക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നാണ് സിഐഎസ്എഫ് ഉന്നയിക്കുന്ന ചോദ്യം.

English summary
The Central Industrial Security Force, responsible for the security of Delhi Metro, have decided to let women keep these items as weapons of self-defence.
Please Wait while comments are loading...