ഇമാന്‍ ഭാരം കുറഞ്ഞെന്ന് ഒടുവില്‍ സഹോദരിയും സമ്മതിച്ചു; ഡോക്ടര്‍മാക്ക് നന്ദി പറഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഏറെ നാടകീയതകളും വിവാദങ്ങളുമുണ്ടാക്കിയ ഇമാന്‍ അഹമ്മദിന്റെ മുംബൈയില്‍ ചികിത്സയ്ക്കുശേഷം അവരെ അബുദാബിയിലെത്തിച്ചു. 500 കിലോഗ്രാമിലധികം ഭാരവുമായി ഈജിപ്തില്‍ നിന്നും ഇന്ത്യയിലെത്തിച്ച ഇമാനെ മുംബൈ സൈഫീ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. ഡോക്ടര്‍മാരുമായി ഉടക്കിയ സഹോദരി ഷൈമ അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നും നല്‍കിയ ഡിസ്ചാര്‍ജ് പേപ്പറുകളില്‍ അബുദാബി ആശുപത്രി അധികൃതര്‍ ഒപ്പുവെക്കാത്തതും വിവാദത്തിനിടയാക്കി. ഒടുവില്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ ദീപക് സാവന്ത് നേരിട്ടെത്തിയാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. മലയാളി ഷംസീര്‍ വയലിന്റെ അബുദാബിയിലെ ആശുപത്രിയിലാണ് ഇനി ഇമാന്റെ ചികിത്സ തുടരുക.

xemanahmedwithshainanc

ഇമാന്‍ നടക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് സൈഫീ ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ മുഫസല്‍ ലക്ദവാല പറയുന്നത്. സ്‌ട്രേക്കും, ഏറെ നാളായി കിടക്കിയില്‍ കഴിയുന്നതും അവരെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ വിഘാതമായി. എന്നാല്‍, ഭാരം 242 കിലോയോളം കുറയ്ക്കാനെയെന്നും ഡോക്ടര്‍ അവകാശപ്പെട്ടു.

ഇമാനെ പ്രത്യേക സംഘം അബുബാദി ആശുപത്രിയില്‍ ചികിത്സിക്കുമെന്ന് ആശുപത്രിയുടെ ഡയറക്ടര്‍ സനേത് മേയര്‍ അറിയിച്ചു. മികച്ച മെഡിക്കല്‍ ഫെസിലിറ്റിയുള്ള ആശുപത്രിയില്‍ ഇമാന് വേണ്ടി പ്രത്യേക റൂമൊരുക്കിയാണ് ചികിത്സ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുമായി ഉടക്കിയെങ്കിലും സഹോദരിയുടെ ഭാരം കുറഞ്ഞതായി ഷൈമയും പറഞ്ഞു. മുംബൈയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയാനും അവര്‍ മറന്നില്ല.


English summary
Eman Ahmed, 242kg lighter, leaves Mumbai hospital; sister thanks doctors
Please Wait while comments are loading...