ഭാരമേറിയ സ്ത്രീയായിരുന്ന ഇമാന്‍ അഹമ്മദിനെ പരിചരിച്ചത് മലയാളി നഴ്‌സ്
മുംബൈ: ലോകത്തെല്ലായിടത്തും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നവരാണ് മലയാളി നഴ്‌സുമാര്‍. മാലാഖമാരായി അവര്‍ ഏതു സംഘര്‍ഷഭൂമിയിലും തങ്ങളുടെ ജോലി ചെയ്യാന്‍ മടിയില്ലാത്തവരാണ്. ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയായിരുന്ന ഈജിപ്തിലെ ഇമാന്‍ അഹമ്മദിനെ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴും പരിചരിച്ചത് മലായളി നഴ്‌സ്.
മലയാളിയായ ഷെര്‍ലി കോശിക്കായിരുന്നു ഇമാനെ മുംബൈ സൈഫീ ആശുപത്രിയില്‍ പരിചരിക്കാനുള്ള പ്രധാന ചുമതല. ഇമാന്റെ ഭാരം കുറയ്ക്കുന്നതിലും മറ്റും ഷെര്‍ലി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ഇമാന്റെ സഹോദരി ആശുപത്രിക്കെതിരെ ആരോപണമുയര്‍ത്തിയതിനുശേഷം ഇമാന്‍ തങ്ങളോട് അടുപ്പം കാണിക്കാറില്ലായിരുന്നെന്ന് ഷെര്‍ലി പറയുന്നു.

ഇമാന്‍ ഫ് ളൈയിങ് കിസ് നല്‍കുകയും ഗുഡ്്‌മോണിങ് വിഷ് ചെയ്യുന്നതും പതിവായിരുന്നു. അറബിക് മ്യൂസിക് പ്ലേ ചെയ്താല്‍ ഇമാന്‍ പുഞ്ചിരിക്കുകയും ശരീരം കുലുക്കുകയും ചെയ്യും. ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചശേഷം ഇമാന്‍ പിന്നീട് തങ്ങളോട് പ്രതികരിക്കാറില്ലെന്ന് ഷെര്‍ലി പറഞ്ഞു. ഫിസിയോ തെറാപ്പി വേളയിലും അവര്‍ പ്രതികരിക്കാറായി.
ഇമാനെ പരിചരിക്കേണ്ടിയിരുന്നതിനാല്‍ അമ്മയുടെ ചികിത്സയ്ക്കുവേണ്ടിപോലും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചെന്നും ഷെര്‍ലി പറഞ്ഞു. ഇമാനെ സഹോദരിയാണ് അവരെ ആശുപത്രിക്കെതിരെ തിരിച്ചതെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. അബുദാബിയിലെ മലയാളിയുടെ ആശുപത്രിയില്‍ ഇമാനെ മാറ്റാനാണ് ഇപ്പോള്‍ ബന്ധുക്കളുടെ തീരുമാനം.












Click it and Unblock the Notifications