തമിഴ്നാട്ടിലെ ഭ്രൂണ വിൽപ്പന, കേരളത്തിലെ ആശുപത്രികളിലും വന്നിട്ടുണ്ടെന്ന് പെൺകുട്ടിയുടെ മൊഴി
ചെന്നൈ: തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത പതിനാറുകാരിയുടെ ഭ്രൂണ വിൽപ്പനയിൽ അന്വേഷണം കേരളത്തിലേക്കും ആന്ധ്രയിലേക്കും വ്യാപിപ്പിക്കും. തമിഴ്നാട് പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുക. കേരളത്തിലെയും ആന്ധ്രയിലേയും സ്വകാര്യ ആശുപത്രികളിൽ തന്നെ കൊണ്ടുപോയതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അന്വേഷണം.
കേസിൽ പെൺകുട്ടിയുടെ അമ്മ, കാമുകൻ, ഇടനിലക്കാരി എന്നിവരാണ് പ്രധാന പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഈറോഡിലെയും സേലത്തിലേയും ഹോസ്പിറ്റലുകൾക്കെതിരെയും ചില ഡോക്ടർമാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അധാർ കാർഡിൽ ജനനത്തിയതി തിരുത്തി പ്രായപൂർത്തിയായി എന്ന് വരുത്തി തീർത്താണ് അമ്മ പെൺകുട്ടിയുടെ ഭ്രൂണം ദാനം ചെയ്തത്. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ 2017 മുതൽ പെൺകുട്ടിയുടെ ഭ്രൂണം അനധികൃതമായി വിൽക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ എട്ട് തവണയോളം പെൺകുട്ടിയുടെ ഭ്രൂണം ദാനം ചെയ്തിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പെൺകുട്ടി ഈറോഡിലുള്ള വീട്ടിൽ നിന്ന് രക്ഷപ്പെട്ട് സേലത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും അവരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിക്ക് വയസറിയിച്ച കാലം മുതൽ തന്നെ ഭ്രൂണം ദാനം ചെയ്യാൻ അമ്മ നിർബന്ധിക്കുന്നുണ്ടെന്ന് ഈറോഡ് സൗത്ത് പോലീസ് ഇൻസ്പെക്ടർ പി വിജയ പറഞ്ഞു. ഇതിൽ പ്രതികളായ മൂന്ന് പേർക്കും പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഓരോ തവണയും ഭ്രൂണം ദാനം ചെയ്യുമ്പോൾ അമ്മയ്ക്ക് 20,000 രൂപയും ഇടനിലക്കാരിക്ക് 5,000 രൂപയും കമ്മീഷനായി ലഭിച്ചതായും പി വിജയ കൂട്ടിച്ചേർത്തു.
വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും
അതേ സമയം പെൺകുട്ടിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ അമ്മയുടെ കാമുകന് ലൈം ഗികമായി ഉപദ്രവിക്കാറുണ്ടെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇയാളിൽ നിന്ന് പെൺകുട്ടി ഗർഭിണി ആയെന്നും തുടർന്നാണ് നിരന്തരം ആശുപത്രികളിലേക്ക് പോയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഭ്രൂണ് വിൽപ്പനക്കായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പുറത്ത് വരുന്ന വാർത്തകൾ ഏറെ ഗൗരവം നിറഞ്ഞതാണെന്നും അന്വേഷണത്തിൽ സ്വകാര്യ ഫെർട്ടിലിറ്റി സെന്റർ അണ്ഡദാനത്തിന് നിർബന്ധിച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications