തെക്കൻ കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ലെഷ്കർ ഭീകരരെ വധിച്ച് സേന
2019ൽ ഒരു ഇന്ത്യൻ സൈനികനെ കൊലപ്പെടുത്തിയ ആരിഫ് ഹസാമും കൊല്ലപ്പെട്ട തീവ്രവാദികളിൽ ഉൾപ്പെടുന്നു
കശ്‌മീർ: ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടി ഇന്ത്യൻ സൈന്യം. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ ബന്ധമുള്ള ഭീകരരെ വധിച്ചതായി സേന അറിയിച്ചു. തെക്കൻ കശ്മീരിലെ ക്വാരിഗാം, റാണിപോര എന്നീ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ കവാരിഗാം ഗ്രാമത്തിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

2019ൽ ഒരു ഇന്ത്യൻ സൈനികനെ കൊലപ്പെടുത്തിയ ആരിഫ് ഹസാമും കൊല്ലപ്പെട്ട തീവ്രവാദികളിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളും അക്രമണങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം ജൗരി മേഖലയിലെ സുന്ദര്‍ബെനി മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും മരണപ്പെട്ടിരുന്നു. ഇതിൽ കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം ശ്രീജിത്തും ഉൾപ്പെടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ സൈന്യം വ്യാപക പരിശോധനകള്‍ നടത്തിയിരുന്നു. രജൗരി മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജൂണ്‍ 29ന് സൈന്യം അവിടെയെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications