കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഒഴിവാക്കാന്‍ കോടികള്‍ ചൈനയിലേക്ക് മാറ്റി; വിവോയുടെ 465 കോടി ഇഡി കണ്ടുകെട്ടി

Google Oneindia Malayalam News

ദില്ലി: രാജ്യത്തുടനീളമുള്ള 48 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവോ ഇന്ത്യയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ 465 കോടി രൂപയുള്ള വിവിധ സ്ഥാപനങ്ങളുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആകെ വരുമാനത്തിന്റെ 50 ശതമാനം വിവോ നികുതി ഒഴിവാക്കുന്നിതിനായി ചൈനയിലേക്ക് മാറ്റിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നു. 62476 കോടിയോളം രൂപ വിവോ ചൈനയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.

vivo

ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കാന്‍ ഇന്ത്യന്‍ ഇന്‍കോര്‍പ്പറേറ്റഡ് കമ്പനികളിലെ വന്‍ നഷ്ടം വെളിപ്പെടുത്തുന്നതിനാണ് ഈ പണമയച്ചതെന്ന് ആരോപിക്കപ്പെടുന്നു. വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായും അതിന്റെ 23 അനുബന്ധ കമ്പനികളായ ഗ്രാന്‍ഡ് പ്രോസ്‌പെക്റ്റ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് ഇ ഡി തിരച്ചില്‍ നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രണ്ട് കിലോഗ്രാം സ്വര്‍ണക്കട്ടികളും 73 ലക്ഷം രൂപയും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.

'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല'; മുരളി പെരുന്നല്ലിക്കെതിരെ വിമർശനം'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല'; മുരളി പെരുന്നല്ലിക്കെതിരെ വിമർശനം

വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹോങ്കോംഗ് ആസ്ഥാനമായുള്ള മള്‍ട്ടി അക്കോര്‍ഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായി 2014 ഓഗസ്റ്റ് 1-ന് ആണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ നിരീക്ഷണത്തിലാണെന്ന് ഇ ഡി അറിയിച്ചു.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

അതേസമയം, ഇ ഡിയുടെ അന്വേഷണത്തില്‍ ഭയന്ന് വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ഇവര്‍ ഇന്ത്യ വിട്ടത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ഡിസംബറില്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് 2022 ഫെബ്രുവരിയില്‍ ഇ ഡി കേസ് ഫയല്‍ ചെയ്തത്. എഫ്ഐആര്‍ പ്രകാരം, ജിപിഐസിപിഎല്ലും അതിന്റെ ഓഹരി ഉടമകളും സംയോജിപ്പിക്കുന്ന സമയത്ത് വ്യാജ തിരിച്ചറിയല്‍ രേഖകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ചിരുന്നു.

English summary
Enforcement Directorate has seized Rs 465 crore of Vivo India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X