കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി: ഫാറൂഖ് അബ്ദുല്ലയെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ എന്‍ സി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ ജെകെസിഎ പ്രസിഡന്റായിരുന്ന ഫാറൂഖ് അബ്ദുല്ലയ്ക്കും അന്നത്തെ ട്രഷററും സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറിയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ സിബിഐ 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെകെസിഎ അഴിമതിയുമായി ബന്ധപ്പെട്ട് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ടാണ് അബ്ദുല്ലയെ ഇപ്പോള്‍ ചണ്ഡിഗഡില്‍ ചോദ്യം ചെയ്യുന്നത്.

'പോപ്പുലർ ഫ്രണ്ടിനെ ഇനിയെങ്കിലും ഘടക കക്ഷിയായി പരസ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം''പോപ്പുലർ ഫ്രണ്ടിനെ ഇനിയെങ്കിലും ഘടക കക്ഷിയായി പരസ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം'

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബിസിസിഐ ഏകദേശം 11 കോടി രൂപ സംസ്ഥാനത്ത് ക്രിക്കറ്റ് ഗെയിം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാന്റായി നല്‍കിയിട്ടുണ്ടെന്നും അതില്‍ 43.69 കോടി രൂപ പ്രതികള്‍ വെട്ടിച്ചെന്നുമാണ് കേസ്.

farooq-abdullah-

ഈ കാലയളവില്‍, അന്നത്തെ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ജെകെസിഎയുടെ ട്രഷററും മറ്റുള്ളവരും ചേര്‍ന്ന് ഫണ്ട് അനാവശ്യമായി വിനിയോഗിച്ചെന്നും ദുരുപയോഗം ചെയ്‌തെന്നും ആരോപണമുണ്ട്. 2012 ല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്നാണ് 2015 ല്‍ സംസ്ഥാന പോലീസില്‍ നിന്ന് സിബിഐ കേസ് ഏറ്റെടുക്കുന്നത്.

English summary
Enforcement directorate to trap Farooq Abdullah on Jammu Kashmir cricket association corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X