ടേക്ക് ഓഫിന് പിന്നാലെ എന്ജിന് തകരാര്‍; ഡല്‍ഹി- ചെന്നൈ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: എന്ജിന് തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ ഡല്‍ഹി-ചെന്നൈ വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ഡി ജി സി എ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാത്രി 9.46ന് ടേക്ക് ഓഫ് ചെയത വിമാനത്തില്‍ 230 പേരാണ് ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എന്‍ജിനില്‍ തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
10.39 ഓട് കൂടിയാണ് വിമാനം അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഡല്‍ഹി-ശ്രീനഗര്‍ സ്പൈസ്ജെറ്റ് വിമാനം കോക്പിറ്റിലെ തെറ്റായ മുന്നറിയിപ്പ് കാരണം ടേക്ക് ഓഫ് ചെയ്ത അതേ വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു.

ജൂണ്‍ ആറിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് യു എസിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്ജിന് സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി മഗദാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
'ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ എ ഐ 173 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ സാങ്കേതിക തകരാറ് സംഭവിച്ചു. 216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം വഴിതിരിച്ചുവിട്ട് റഷ്യയിലെ മഗദാന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്'- എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു.
ഫെബ്രുവരിയില്‍ ടയറിന്റെ പുറംപാളി ഇളകിയതിനാല്‍ ദുബായ്-തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു. അര്‍ധരാത്രി കഴിഞ്ഞാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂറോളം വിമാനം പറന്നതിനു ശേഷം ആണ് ടയറിന്റെ തകരാറ് പൈലറ്റ് കണ്ടെത്തിയത്.
തുടര്‍ന്ന് അപകടകരമായ സാഹചര്യത്തില്‍ വിമാനം ഇറക്കേണ്ടിവരുമെന്ന് എയര്‍ ട്രാഫിക് കണ്ട്രോളില് നിര്‍ദേശം നല്കി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുകയായിരുന്നു . പൈലറ്റ് ഉള്‍പ്പെടെ ആറ് ജീവനക്കാരും 148 യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ പുറത്തെത്തിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications