കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ദു പണിക്കര്‍ ഇംഗ്ളീഷ് പറഞ്ഞത് പോലെ രണ്ട് മന്ത്രിമാരുടെ ഇംഗ്ളീഷ്,ഇനി മിണ്ടരുതെന്ന് മുഖ്യന്‍,കാണൂ

Google Oneindia Malayalam News

ഹൈദരബാദ്: നന്നായി ഇംഗ്ളീഷ് സംസാരിയ്ക്കാനറിയാത്ത ക്യാബിനറ്റ് മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഇംഗ്ളീഷ് വാര്‍ത്ത ചാനലുകളോടും പത്രങ്ങളോടും സാസാരിയ്ക്കരുതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ താക്കീത്. ചില ഇംഗ്ളീഷ് ചാനലുകളില്‍ ടിഡിപി മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു.

ഇംഗ്ളീഷ് സംസാരിയ്ക്കാനറിയാതെ ചാനലില്‍ തോന്നിയതൊക്കം വിളിച്ച് പറഞ്ഞ മന്ത്രിമാരുടെ നിലപാട് പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും നാണക്കേടായെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. പുഷ്‌കരം മേളയിലെ തിരക്കിനിടെയുണ്ടായ മരണത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്തായിരുന്നു.

ഇതിനെ ന്യായീകരിയ്ക്കാന്‍ ഇംഗ്ളീഷ് വാര്‍ത്താ ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ മന്ത്രിമാര്‍ പക്ഷേ പറഞ്ഞത് മുഴുവന്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ മന്ത്രിസഭയിലെ ഒരു എംപിയൊഴികെ മറ്റാര്‍ക്കും ഇംഗ്ളീഷ് മാധ്യമങ്ങളോട് സംസാരിയ്ക്കാനുള്ള അനുമതി ചന്ദ്രബാബു നായിഡു നിഷേധിച്ചു.

അബദ്ധം

അബദ്ധം

മന്ത്രിമാരും എംപിമാരും ചാനല്‍ ചര്‍ച്ചകളില്‍ അബദ്ധം പറയുന്നതിനിതിരെയാണ് ചന്ദ്രബാബു നായിഡുവിന്റെ മുന്നറിയിപ്പ്. ഇംഗ്ളീഷ് വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിവുള്ളവരാകണം എന്നാണ് മന്ത്രി പറയുന്നത്

പുഷ്‌കരം മേള

പുഷ്‌കരം മേള

പുഷ്‌കരം മേളയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോയ ടിഡി നേതാക്കളാണ് ഇംഗ്ളീഷ് പറഞ്ഞ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. മന്ത്രിമാരായ പാല്ലേ രഘുനാഥ റെഡ്ഢി, പി നാരായണ എന്നിവര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും സര്‍ക്കാരിന്റെ നലപാടുകളും പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്

ഇങ്ങനെ

ഇങ്ങനെ

പുഷ്‌കരം മേളയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്ഥാപിയ്ക്കാന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് കഴിഞ്ഞില്ലത്രേ. അതിനാല്‍ തന്നെ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെയും ടിഡിപിയുടേയും കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്

ഒരാള്‍

ഒരാള്‍

ദില്ലിയിലെ ഇംഗ്ളീഷ് വാര്‍ത്ത ചാനലുകളോട് പ്രതികരിയ്ക്കാനുള്ള അനുമതി എംപിയായ ഗാല്ല ജയദേവിന് മാത്രമാണ് നല്‍കിയത്

രണ്ട് മന്ത്രിമാര്‍

രണ്ട് മന്ത്രിമാര്‍

എന്തായാലും രണ്ട് മന്ത്രിമാരുടെ ഇംഗ്ളീഷ് പ്രയോഗം തന്നെയാണ് മറ്റ് നേതാക്കളേയും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കുന്നതിന് ഇടയാക്കിയത്.

English summary
Andhra Pradesh chief minister N Chandrababu Naidu has imposed a ban on his cabinet ministers and party leaders from taking part in debates conducted by English news channels, apparently embarrassed by their lack of fluency in the language.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X