കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ ബിജെപിക്ക് 'നൈസ് പണി'! വൈസ് പ്രസിഡന്‍റ് കോണ്‍ഗ്രസില്‍ എത്തി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പണിക്ക് മറുപണി നൽകി കോണ്‍ഗ്രസ് തൃപുരയില്‍ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ട്രെന്‍റ് നോക്കി കൂടുവിട്ട് കൂടുമാറ്റം നടത്തുകയാണ് നേതാക്കള്‍. നിരവധി പേരാണ് ഇത്തരത്തില്‍ പാര്‍ട്ടി മാറുന്നത്.കോണ്‍ഗ്രസിനെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമാണ് എൈസിസി വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവും ബിജെപിയില്‍ എത്തി. എന്നാല്‍ പണിക്ക് മറുപണിയാണ് കോണ്‍ഗ്രസ് തൃപുരയില്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുബാല്‍ ഭൗമിക്കാണ് കോണ്‍ഗ്രസില്‍ എത്തിയത്. ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സുബാല്‍ ഭൗമിക്കിന്‍റെ ചുവടുമാറ്റം.

അച്ഛനും മകനും

അച്ഛനും മകനും

മഹാരാഷ്ട്രയില്‍ ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ എത്തിയത്. മകന്‍ സുജയ് വിഖെയെ അഹമ്മദ് നഗറില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകാതിരുന്നതോടെയാണ് രാധാകൃഷ്ണ വിഖയും രാജി വെച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നേരത്തേ സുജയ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അഹമ്മദ് നഗറിൽ ബിജെപി സ്ഥാനാർത്ഥിയായി സുജയ് വിഖെയെ മത്സരിപ്പിക്കാനും തീരുമാനമായി.

കുറ്റപ്പെടുത്തി വിഖെ

കുറ്റപ്പെടുത്തി വിഖെ

യുവാക്കൾക്കിടയിൽ വൻ സ്വാാധീനമുള്ള നേതാവാണ് സുജയ്. മകൻ ബിജെപി പാളയത്തിലെത്തിയതിന് കാരണം എൻസിപി അധ്യക്ഷൻ ശരദ് പവാറാണെന്ന് രാധാകൃഷ്ണ വിഖെ ആരോപിച്ചു.രണ്ട് പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പിന്നാലെയാണ് ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കോണ്‍ഗ്രസില്‍ എത്തിയത്.

കോണ്‍ഗ്രസില്‍ ചേരും

കോണ്‍ഗ്രസില്‍ ചേരും

ത്രിപുരയില്‍ ബിജെപി വൈസ് പ്രസിഡന്‍റായ സുബാല്‍ ഭൗമിക്കാണ് പാര്‍ട്ടിയെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.താന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും ഭൗമിക് പറഞ്ഞു.

' ഇനഫ് ഈസ് ഇനഫ്'

' ഇനഫ് ഈസ് ഇനഫ്'

കഴിഞ്ഞ ദിവസം രാത്രിയില്‍ അഗര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷനാണ് സുബാല്‍ ഭൗമിക്ക് തന്‍റെ തിരുമാനം അറിയിച്ചത്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ' ഇനഫ് ഈസ് ഇനഫ്' എന്ന് ഭൗമിക് കുറിച്ചു.

സര്‍ക്കാരിനെ വീഴ്ത്തില്ല

സര്‍ക്കാരിനെ വീഴ്ത്തില്ല

ബിജെപിയില്‍ ഒരു ബാധ്യതയായി തുടരാനില്ല. ലോക്സഭയില്‍ മത്സരിച്ചാല്‍ താന്‍ പരാജയപ്പെടുമെന്നാണ് ചിലര്‍ പറഞ്ഞത്. വലിയ പോരാട്ടത്തിലൂടെയാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചത്. സര്‍ക്കാരിനെ വീഴ്ത്തില്ല, ഭൗമിക് മാധ്യമങ്ങളോട് പറഞ്ഞു.

മാരത്തണ്‍ ചര്‍ച്ച

മാരത്തണ്‍ ചര്‍ച്ച

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങലാണ് സുബാല്‍ ഭൗമിക്ക് പാര്‍ട്ടി വിടാനുണ്ടായ കാരണമെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ മാരണത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഭൗമിക് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തിരുമാനിച്ചത്.

രാഹുല്‍ ഗാന്ധിയുമായി

രാഹുല്‍ ഗാന്ധിയുമായി

നാളെ ത്രിപുരയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും ഭൗമിക് വ്യക്തമാക്കി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭൗമിക് പടിഞ്ഞാറന്‍ തൃപുരയില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ കോണ്‍ഗ്രസ് വിട്ട് ഭൗമിക് ബിജെപിയില്‍ ചേരുകയായിരുന്നു.

English summary
Enough is Enough: Tripura BJP V-P Subal Bhowmik quits party, to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X