വഖഫ് ബില്ലിനെതിരെ നിയമപോരാട്ടത്തിന് മുസ്ലിം ലീഗ്; ശക്തമായ പ്രതിരോധം തീര്‍ക്കും
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ജനാധിപത്യ സംവിധാനത്തെയും മത സ്വാതന്ത്ര്യത്തെയും നഗ്നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശക്തമായി നിലകൊള്ളുമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെൻററി പാർട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീർ എംപി പാർലമെൻറിൽ പറഞ്ഞു. ''വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത് മുതൽ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിർദ്ദേശങ്ങൾക്കെതിരെ മുസ്ലിം ലീഗ് പാർലമെന്റിലും പുറത്തും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവിൽ കേന്ദ്രസർക്കാർ ജോയിൻറ് പാർലമെൻററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെപിസി ഇക്കാര്യത്തിൽ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരം അല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസർക്കാറിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി റിപ്പോർട്ട് നൽകാനുള്ള ഉപാധി മാത്രമായി ജെ പി സി നിലകൊണ്ടു. കേന്ദ്രസർക്കാറിനു വേണ്ടി ഏതാനും അനുകൂല നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുകയും ഇത് സംബന്ധിച്ച വിവിധ കക്ഷികളുടെ നിർദ്ദേശങ്ങൾ എല്ലാം അവഗണിച്ചുമാണ് ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്.

ഈ ഒരൊറ്റ കാര്യം കൊണ്ടു തന്നെ സർക്കാർ എന്താണ് ഈ ബില്ല് കൊണ്ടും ജെപിസി കൊണ്ടും ലക്ഷ്യമാക്കിയത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു പരിധിവരെ പാർലമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന തരത്തിലാണ് ജെപിസിയെ കൊണ്ട് കേന്ദ്രസർക്കാർ റിപ്പോർട്ട് തയ്യാറാക്കിപ്പിച്ചത്. തുടർന്ന് അവതരിപ്പിക്കപ്പെട്ട ബില്ലിൽ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തിൽ അവയുടെ ഉദ്ദേശത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സർക്കാർ പെരുമാറുന്നത്.
ദൈവികമായ ഉദ്ദേശ ലക്ഷ്യത്തോടെ സമർപ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തിൽ മറ്റു മതവിഭാഗങ്ങൾക്കും ക്രയവിക്രയ അധികാരം നൽകുന്നത് നീതീകരിക്കാൻ ആകുന്ന കാര്യമല്ല. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകൾ, സീഡുകൾ, എൻഡോമെന്റുകൾ എന്നിവ ഉണ്ടെന്നിരിക്കെ അവയിൽ ഒന്നും ബന്ധപ്പെട്ടവർ അല്ലാത്തവർക്ക് അധികാരം നൽകുന്നില്ല. എന്നാൽ പുതിയ വഖ്ഫ് നിയമത്തിൽ മാത്രം മുസ്ലിംകൾ അല്ലാത്തവർക്ക് അധികാരം നൽകുന്നത് തികഞ്ഞ ദ്രോഹനടപടിയാണ്. വഖഫ് സ്വത്തുക്കൾ സർക്കാർ താൽപ്പര്യം അനുസരിച്ച് ക്രയവിക്രയം ചെയ്യാനുള്ള വളരെ തെറ്റായ നിയമനിർമാണത്തിനാണ് സർക്കാർ ഈ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന കാര്യം വ്യക്തമാണ്.
പുതിയ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ 13, 15 , 25, 26, 30 എന്നീ ആർട്ടിക്കിളുകളുടെ നഗ്നമായ ലംഘനമാണ്. കേന്ദ്ര വഖഫ് ബോർഡ്, സംസ്ഥാന വഖഫ് ബോർഡുകൾ എന്നിവയുടെ എല്ലാ അധികാരങ്ങളും കവർന്നെടുത്ത് അവയെ എല്ലാം നോക്കുകുത്തികൾ ആക്കി മാറ്റാനാണ് നിയമം ലക്ഷ്യം വെക്കുന്നത്. വഖഫ് ബോർഡുകൾക്ക് തങ്ങളിൽ നിക്ഷിപ്തമായ സ്വത്തുവകകൾ വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള പ്രാഥമികമായ അവകാശം പോലും ഇല്ലാതാകും.
ജില്ലാ കലക്ടർക്കും അതിനുമുകളിലുള്ള ഉദ്യോഗസ്ഥന്മാർക്കും അനർഹമായതും അമിതവുമായ അധികാര അവകാശങ്ങളാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ മറ്റ് പ്രതിനിധികളോ മുസ്ലിംകൾ അല്ലാത്തവർ ആകാം എന്ന പുതിയ നിയമത്തിലെ നിർദ്ദേശം വഖഫിന്റെ അന്തസത്ത തന്നെയും തകർക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുവാൻ എല്ലാവർക്കും കഴിയും.
അതുകൊണ്ടുതന്നെ പുതിയ നിയമ നിർമ്മാണം ദുരുദ്ദേശപരവും രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ കാരണം ഉണ്ടാക്കും എന്നതിലും തർക്കമില്ല. ഓരോ ജനവിഭാഗത്തിനും അവർക്കനുസൃതമായ നിലയിൽ ദൈവിക പ്രീതിയോടെ ഭൂമിയും മറ്റ് വസ്തു വകകളും സമർപ്പിക്കാം എന്നിരിക്കെ രാജ്യത്ത് അനേകം വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ വഖഫായി നൽകിയ ഭൂമികൾക്കും സ്വത്തുക്കൾക്കും നേരെ വളരെ നീചവും നിന്ദ്യവുമായ രീതിയിൽ നിയമനിർമാണം നടത്തി ഈ സ്വത്തുക്കളുടെ അധികാര അവകാശങ്ങൾ കവർന്നെടുക്കാൻ മാത്രമാണ് പുതിയ നിയമ നിർമ്മാണം ലക്ഷ്യം വെക്കുന്നത് എന്ന് കാണാൻ സാധിക്കും.
വഖഫുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും സംവിധാനവും തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ച് നടപ്പിലാക്കാം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് സർക്കാർ ഈ പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. യഥാർത്ഥത്തിൽ ഈ നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ രാജ്യത്തെ ഓരോ പൗരനും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ദൈവപ്രീതിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഭൂമിയും വസ്തുവകകളും പിന്നീട് ഒരിക്കലും മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്ക് ഇടപെടാൻ കഴിയാത്ത വിധം വിലക്ക് ഏർപ്പെടുത്തുവാൻ ഈ പുതിയ നിയമം നിർമ്മാണം ലക്ഷ്യം വയ്ക്കുന്നുണ്ട്.
രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ബന്ധപ്പെട്ട ജനവിഭാഗം ഒറ്റക്കും കൂട്ടായും നടത്തിയിട്ടുള്ള പ്രതിഷേധങ്ങളെയും സംയുക്ത പാർലമെൻററി കമ്മിറ്റിക്ക് മുന്നിൽ വെച്ചിട്ടുള്ള നിർദ്ദേശങ്ങളെയും സർക്കാർ പുല്ലുവില കൽപ്പിക്കാതെ നിയമനിർമാണവുമായി മുന്നോട്ടു പോകുന്നത് ഈ രാജ്യത്തിൻറെ മഹിതമായ പാരമ്പര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും യോജിച്ചതല്ല. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ സ്വത്തുക്കൾക്കെതിരെയുള്ള കടന്നുകയറ്റവും അങ്ങേയറ്റം ഹീനവും ആയ പ്രവൃത്തികളിലൂടെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഈ നിയമനിർമ്മാണത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻകൈയെടുത്ത് അതിശക്തമായ പ്രക്ഷോഭങ്ങളും നിയമ നടപടികളും കൈക്കൊള്ളാൻ പ്രതിജ്ഞാബദ്ധമാണ്. സർക്കാർ ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം മുസ്ലിം ലീഗ് ഇക്കാര്യത്തിൽ അടിയന്തരമായ നിയമ പോരാട്ടങ്ങളിലേക്ക് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായ വീണ്ടുവിചാരം കാണിക്കണമെന്നും ഈ നിയമ ഭേദഗതിയിൽ നിന്ന് പിന്തിരിയണമെന്നും'' ഇ.ടി ആവശ്യപ്പെട്ടു.
ഇത്രയേറെ പൊതുസമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടും സർക്കാർ ഇത് പ്രകാരം മുന്നോട്ടു പോകാൻ ആണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തിൽ സർക്കാരിൻറെ തീരുമാനത്തിന് എതിരായിരിക്കും എന്നും ഇടി മുഹമ്മദ് ബഷീർ എംപി പാർലമെൻറിൽ വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications