കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയരുത്; പാര്‍ലമെന്റില്‍ ഇടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ ചിറക് അരിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതന്നും ഭാവിയില്‍ വിമാനത്താവളത്തിന്റെ വികസനം മുരടിപ്പിക്കാനുള്ള പരി ശ്രമങ്ങളാണ് സര്‍ക്കാര്‍ എടുത്തു വരുന്നതെന്നും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീര്‍ എംപി.പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി.
പ്രീമിയം വിമാനങ്ങള്‍ കോഴിക്കോടിനോട് വിടപറഞ്ഞു കഴിഞ്ഞു. ഭാവിയില്‍ ഈ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് അസാധ്യമാക്കിത്തീര്‍ക്കുന്ന ഈ നടപടി അത്യധികം പ്രതിഷേധാര്‍ഹമാണെന്നും ഗവണ്മെന്റ് അതില്‍ നിന്ന് പിന്തിരിയണമെന്നും എംപി ആവശ്യപ്പെട്ടു. ഗവണ്മെന്റ് ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയാണെന്നും പത്രങ്ങളുടെ വായ മൂടികെട്ടാനാണ് സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. നന്ദി പ്രമേയത്തിന് പ്രശംസിക്കേണ്ടത് രാഹുല്‍ ഗാന്ധിയെയാണെന്നും രാഹുല്‍ ഗാന്ധി പച്ചയായ ഇന്ത്യന്‍ യഥാര്ഥ്യത്തെ പറ്റി സഭയില്‍ പറഞ്ഞത് അഭിനന്ദനര്‍ഹമാണെന്നും എംപി പറഞ്ഞു.

ഇന്ത്യയിലെ പിന്നോക്കം നില്ക്കുന്ന ജന വിഭാഗങ്ങളുടെ സ്ഥിതി കാണാതെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു മാത്രം ഇന്ത്യയെ വിലയിരുത്തുന്ന സമീപനമാണ് ഗവണ്മെന്റ് എടുക്കുന്നത്. വിവിധ ജന വിഭാഗങ്ങള്‍ക്കിടയിലുള്ള പിന്നോക്കാവസ്ഥയുടെ അളവും തോതും കണക്കാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണ് 2011 ല്‍ ഇറക്കിയിട്ടുള്ള നാഷണല്‍ മള്‍ട്ടി ഡയമന്ഷന് പ്രോവെര്‍ട്ടി ഇന്ടെക്സ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്.
ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടികള്‍ അമ്പേ പരാജയപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല. പി എം. എ. വൈ യും പഴയത് പോലെ തന്നെ. പോഷക ആഹാരകുറവിന്റെ ഫലമായി ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതപോലും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തീരെയില്ല. പച്ചയായ ഈ യഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചു ഇവിടെ എല്ലാം ശരിയാണെന്ന ഭാവേന നില്ക്കുന്ന സര്‍ക്കാരിന്റെ വിചിത്രമായ സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സാമൂഹിക നീതിയെ പറ്റി സര്‍ക്കാര്‍ സംസാരിക്കാറുണ്ട്. വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. എങ്കിലും അതിന്റെ അടുത്തുപോലും എത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇതില്‍ ഏറ്റവും പീഡിപ്പിക്കപെടുന്ന വിഭാഗം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളാണ്. അവര്‍ക്ക് നേരെ ഓരോ ദിവസവും കള്ളകഥകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയുടെ സമുദായ സൗഹൃദ നാളുകള്‍ അസ്തമിച്ചു കഴിഞ്ഞു എന്നു തോന്നുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. തെറ്റായ കുറ്റാരോപണങ്ങളും രാജ്യദ്രോഹ കുറ്റവും ചുമത്തി ന്യൂനപക്ഷങ്ങളെ വര്‍ഷങ്ങളോളമായി ചാര്‍ജ് ഷീറ്റ് പോലും നല്‍കാതെ തുറങ്കില്‍ അടച്ചിരിക്കുയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ സമീപനമാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ മാര്‍ഗങ്ങളില്‍ അധികാരത്തില്‍ വരാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ കൊണ്ട് ഭരിപ്പിക്കുന്ന വിചിത്രമായ ഏകാധിപത്യ പ്രവണതയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഇ. ടി പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications