ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് എണ്‍പതുകാരന്‍ മരിച്ചു. തെലങ്കാനയിലാണ് സംഭവം. വീടിനുള്ളില്‍ ചാര്‍ജിങ്ങില്‍ ഇട്ടിരുന്ന സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാത്രിയാണ് നിസാമാബാദ് ജില്ലയില്‍ ദാരുണമായ സംഭവം നടന്നത്. രാമസ്വാമിയാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാമസ്വാമിയുടെ മകന്‍ പ്രകാശ്, ഭാര്യ കമലമ്മ, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്കാണ് പരിക്ക്. പൊള്ളലേറ്റ രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്.

പ്രകാശ് ഒരുവര്‍ഷമായി ഉപയോഗിച്ചുവരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. അതേസമയം സംഭവത്തില്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ പ്യുവര്‍ ഇവിക്കെതിരേ പൊലീസ് കേസെടുത്തു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങളെക്കുറിച്ച് വിദ ഗ്ധസമിതി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും കേന്ദ്രഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാമസ്വാമിയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നു്ം സ്‌കൂട്ടര്‍ നിര്‍മാതാക്കളായ പ്യുവര്‍ ഇവി പ്രതികരിച്ചു. പ്രകാശ് എന്ന വ്യക്തിക്ക് വാഹനം വിറ്റ രേഖ തങ്ങളുടെ കൈവശമില്ലെന്നും കമ്പനി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരം സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കിവരുന്നതിനിടെയാണ് സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായിരിക്കുന്നത്. പെട്രോള്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സ്‌കൂട്ടറുകള്‍ക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നത്.












Click it and Unblock the Notifications