കോണ്‍ഗ്രസിന് ചെയ്യുന്ന ഒരോ വോട്ടും പാഴാണ്: ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ തൃണമൂല്‍: അഭിഷേക് ബാനര്‍ജി
ബംഗാള്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി അഭിഷേക് ബാനര്‍ജി. കോണ്‍ഗ്രസിന് നല്‍കുന്ന ഒരോ വോട്ടും പാഴായ വോട്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോൺഗ്രസും ടിഎംസിയും തമ്മിലുള്ള വലിയ വ്യത്യാസം എന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃണമൂൽ ബിജെപിയെ തോൽപ്പിക്കുന്നു, അതേസമയം കോൺഗ്രസാവട്ടെ നിരന്തരം ബിജെപിയോട് തോറ്റുകൊണ്ടിരിക്കുകയാണ്.
തോല്‍ക്കുന്ന അവര്‍ ബിജെപിയിലേക്ക് തന്നെ പോവുകയും ചെയ്യുന്നു. അതിനാല്‍ കോണ്‍ഗ്രസിന് നല്‍കുന്ന വോട്ടുകള്‍ പാഴാക്കുന്നതിന് തുല്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി.

കോൺഗ്രസിനും ഇടതു മുന്നണിക്കും വേണ്ടിയുള്ള വോട്ട് നോട്ട ബട്ടണിൽ വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ഉള്‍പ്പടേയുള്ളവര്‍ കര്‍ഷകര്‍ക്കെതിരെ നടത്തിയ അക്രമത്തേയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. "ഒരു മന്ത്രിയുടെ മകൻ യുപിയിൽ കർഷകരെ ഇല്ലായ്മ ചെയ്തു. അതാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിന്റെ അവസ്ഥ. ഒക്‌ടോബർ മൂന്നിന് നടന്ന പ്രതിഷേധ റാലിക്കെതിരെ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് കർഷകരെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു''- അഭിഷേക് ബാനര്‍ജി പറഞ്ഞു.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍

അടിക്കടി വര്‍ധിക്കുന്ന ഇന്ധന വിലയിലും ബി ജെ പി ഭരിക്കുന്ന കേന്ദ്രത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പെട്രോളിന് ശേഷം ഡീസല്‍ വില ഇപ്പോള്‍ രാജ്യത്ത് 100 പിന്നിട്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ്. ഇതിനെല്ലാം തക്കതായ ഉത്തരം ജനം ബി ജെ പി സര്‍ക്കാരുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിൽ നിന്നും ത്രിപുരയിൽ നിന്നും ഞങ്ങൾ ബി ജെ പിയെ പുറത്താക്കുകയും അവരുടെ ദുർഭരണത്തിന് പകരം മമതാ ബാനർജിയുടെ നല്ല ഭരണം സ്ഥാപിക്കുകയും ചെയ്യും. ജനാധിപത്യം ഭീഷണി നേരിടുന്നതും ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ടതുമായ ഓരോ സംസ്ഥാനങ്ങളിലേക്കും ഞങ്ങൾ കടന്ന് ചെല്ലും. രാജ്യം മുഴുവൻ മമത ബാനർജിയിൽ പ്രതീക്ഷ അർപ്പിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ടിഎംസി. 2023 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങല്‍ സജീവമാക്കിയിട്ടുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത് കൂടുതല്‍ ശക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും അദ്ദേഹം രൂക്ഷമായി ഭാഷയില്‍ വിമർശനം ഉന്നയിച്ചു, "കുറച്ച് മാസങ്ങൾക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ സുന്ദർബൻസ് വികസനത്തിനും പ്രത്യേക ജില്ല രൂപീകരിക്കാനും 2 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അവർ ഇപ്പോഴും അവിടെയുണ്ട്. ഡൽഹിയിൽ ഭരിക്കുന്നു, പക്ഷേ അവരിൽ നിന്ന് തുടർനടപടികളൊന്നും നിങ്ങൾ കേൾക്കില്ല.
ബി ജെ പിയും ടി എം സിയും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്. 2014 ൽ നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതുപോലെ ആർക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ കിട്ടിയില്ല. എന്നാൽ ഞങ്ങളുടെ എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളായ കൃഷക്ബന്ധു, സ്വസ്ഥ സതി, കന്യാശ്രീ, ലക്ഷ്മിർ ഭണ്ഡാർ എന്നിവരുടെ കോടിക്കണക്കിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നും അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications