ഇവിഎം വെല്ലുവിളി, എന്‍സിപിയും സിപിഎമ്മും സംതൃപതരായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇവിഎമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്‍സിപിയും സിപിഎമ്മും സംതൃപതരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടികള്‍ യന്ത്രം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തുടര്‍ പ്രകൃയയുടെ ഭാഗമാണിതെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ നസീം സെയ്ദി പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളില്‍ സിപിഎം മോക് പോളാണ് നടത്തിയതെന്നും യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ അവര്‍ തൃപ്തരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടിങ് യന്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് എന്‍സിപി നേതാക്കള്‍ എത്തിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

evm

ഉത്തര്‍പ്രദേശിലടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം ആരോപിച്ചത്. ബിഎസ്പി നേതാവ് മായാവതിയും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരി വാളും ഉള്‍പ്പടെയുള്ളവര്‍ യന്ത്രത്തിന്റെ വിശ്വസെതയെ ചോദ്യം ചെയ്ത് വന്നിരുന്നു.

തുടര്‍ന്നാണ് ആരോപണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിയായി എത്തിയത്. ഹാക്കത്തോണ്‍ നടത്തിയതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കിയിരുന്നു. എന്നാല്‍ മിക്ക പാര്‍ട്ടികളും പിന്മാറുകയായിരുന്നു. എന്‍സിപിയും സിപിഎമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുത്തത്.

English summary
EVM challenge: CPM and NCP express satisfaction
Please Wait while comments are loading...