സര്‍ക്കാര്‍ വിരുദ്ധര്‍ രാജ്യ ദ്രോഹികളല്ല!!!! മോദിക്ക് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കത്ത്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി സർക്കാരിനെ പ്രതികൂലിക്കുന്നവർ രാജ്യ ദ്രോഹികളല്ലെന്ന് പ്രധാനമന്ത്രിക്ക് വിരമിച്ച സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്.മുന്‍ സാംസ്‌കാരിക സെക്രട്ടറി ജവഹര്‍ സിര്‍കാര്‍, മുന്‍ വാര്‍ത്താ വിനിമയ സെക്രട്ടറി ഭാസ്‌കര്‍ ഗോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ പൊലീസ് മേധാവി മേധാവി ജൂലിയോ റെബീറോ തുടങ്ങി വിരമിച്ച 65 ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

വഴിയരികിൽ വാഹനം പാർക്ക് ചെയ്താൽ കീശ കാലിയാകും!!! ദില്ലി സർക്കാരിന്റെ പുതിയ പാർക്കിങ് നയം!!

അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരെ ദേശസ്‌നേഹിയെന്നും , ദേശവിരുദ്ധന്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്ക് ഒതുക്കുന്നുവെന്നും അവര്‍ കത്തിൽ പറയുന്നുണ്ട്.

modi

യുപി തിരഞ്ഞെടപ്പ് സമയത്ത് സർക്കാർ വർഗീയ വേർതിരിവ് കാണിച്ചു. മത വിഭാഗങ്ങളുടെ ആഘോഷ സമയത്ത് നൽകിയ വൈദ്യുതിയില്‍ പോലും വ്യത്യാസമുണ്ടായിരുന്നു.കൂടാതെ അറവ് നിരോധം ന്യൂനപക്ഷങ്ങളുടെ ഉപജീവനമാർഗത്തെ ബാധിച്ചുവെന്നും കത്തിൽ പറയുണ്ട്. അധികാര കേന്ദ്രങ്ങളുടെ ഈ പ്രവണതകളെ നിയന്ത്രിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

English summary
A group of 65 former bureaucrats has written an open letter to PM Narendra Modi over what they termed as ‘growing hyper-nationalism that reduces any critique to a binary that if you are not with the government, you are anti-national’.
Please Wait while comments are loading...