എംപിമാർക്ക് ഇരിക്കാൻ പോലും സീറ്റില്ല; ദില്ലി ഗവർണർ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹർഷവർധൻ ഇറങ്ങിപ്പോയി
ദില്ലി: ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷവര്‍ധന്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. തനിക്ക് ഇരിക്കാന്‍ സീറ്റില്ലാത്തതിനാല്‍ ക്രമീകരണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചുമതലയുള്ള രോഹന്‍ ഗുപ്ത തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഹര്‍ഷവര്‍ധന്‍ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
വീഡിയോയില്‍ എന്തുകൊണ്ടാണ് പുറത്തേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും അവര്‍ സീറ്റ് ഒരുക്കിയിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് ഒരുക്കിയ ക്രമീകരണങ്ങളെ കുറിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണര്‍ സക്സേന പ്രതികരിച്ചില്ല.
മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയുമാണ് ഡോ ഹര്‍ഷവര്‍ധന്‍. വിഷയത്തില്‍ എല്‍ജി ഓഫീസില്‍ നിന്ന് പ്രതികരണമൊന്നും ഉടന്‍ ലഭ്യമല്ല. അതേസമയം, താന്‍ നഗരത്തിന്റെ ലോക്കല്‍ ഗാര്‍ഡിയനായി പ്രവര്‍ത്തിക്കുമെന്നും ലഫ്റ്റനന്റ് ഗവര്‍ണറായി പ്രവര്‍ത്തിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം സക്സേന പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണറായിട്ടല്ല, ലോക്കല്‍ ഗാര്‍ഡിയനായി പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരും കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, മീനാക്ഷി ലേഖി, ഡല്‍ഹി എം പിമാരും എംഎല്‍എമാരും, നഗരഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എ ംപി മനോജ് തിവാരിയും വെസ്റ്റ് ഡല്‍ഹി എം പി പര്‍വേഷ് വര്‍മയും വിശിഷ്ടാതിഥികള്‍ക്കുള്ള സോഫകളുടെ പിന്‍നിരയില്‍ ഇരിക്കുന്നത് കാണാം.
അനില്‍ ബൈജാലിനൊപ്പം പ്രവര്‍ത്തിച്ചതുപോലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറുമായി തന്റെ സര്‍ക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ( കെ വി ഐ സി) ചെയര്‍പേഴ്‌സണ്‍ പദവി വഹിച്ചിരുന്ന സക്‌സേനയെ മെയ് 23 ന് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ മേയ് 18 ന് അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അനില്‍ ബൈജല്‍ ലെഫ്റ്റനന്റ് ഗവര്‍ണര് സ്ഥാനം രാജിവച്ചിരുന്നു.
പൈലറ്റ് ലൈസന്‍സുള്ള കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സക്‌സേന. 2021 മാര്‍ച്ചില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി ദേശീയ സമിതിയില്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചിരുന്നു. 2020 നവംബറില്‍, 2021-ലെ പത്മ അവാര്‍ഡ് സെലക്ഷന്‍ പാനലില്‍ അദ്ദേഹത്തെ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.