കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ വമ്പൻ സ്രാവുകൾ കോൺഗ്രസ് വിടുന്നു; മുൻ കേന്ദ്രമന്ത്രി രാജിവെച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയിൽ മുൻ കേന്ദ്രമന്ത്രി രാജിവെച്ചു | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിനെ വെട്ടിലാക്കി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാൻ കോൺഗ്രസ് വിടാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു നേതാവ് കൂടി കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്.

പ്രിയങ്കയില്ലെങ്കിലും മത്സരിക്കാൻ പ്രിയദർശിനിയുണ്ട്; ഫെമിനാ സുന്ദരി ഗ്വാളിയാറിൽ മത്സരിച്ചേക്കുംപ്രിയങ്കയില്ലെങ്കിലും മത്സരിക്കാൻ പ്രിയദർശിനിയുണ്ട്; ഫെമിനാ സുന്ദരി ഗ്വാളിയാറിൽ മത്സരിച്ചേക്കും

പാർട്ടിയെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രതിക് പാട്ടീലാണ് കോൺഗ്രസ് വിടുകയാണെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടിലിന്റെ കൊച്ചുമകനാണ് പ്രതിക് പാട്ടീൽ.

പാർട്ടി വിടുന്നു

പാർട്ടി വിടുന്നു

കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രതിക് പാട്ടീൽ ഭാവി പരിപാടിയെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതീക് പാട്ടിൽ വ്യക്തമാക്കി.

സീറ്റ് വിഭജന തർക്കം

സീറ്റ് വിഭജന തർക്കം

സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് പ്രതിക് പാട്ടിൽ പാർട്ടി വിടുന്നതെന്നാണ് സൂചന. പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന സംഗ്ലി മണ്ഡലം സഖ്യകക്ഷിയായ രാജു ഷെട്ടിയുടെ സ്വാഭിമാനി ഷെട്കാരി പക്ഷെയ്ക്ക് നൽകിയതിൽ പ്രതികിന് അതൃപ്തിയുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിനെതിരെ
കോൺഗ്രസിന്റെയും എൻസിപിയുടെയും നേതൃത്വത്തിലാണ് വിശാല സഖ്യം രൂപികരിക്കുന്നത്.

തുടരാനാകില്ല

തുടരാനാകില്ല

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം തുടരാനാകില്ലെന്ന് പ്രതിക് പാട്ടിൽ വ്യക്തമാക്കി. തന്റെ മുത്തച്ഛനും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വസന്ത്ദാദ പാട്ടിലിന്റ പാരമ്പര്യം കളഞ്ഞു കുളിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് ആരോപണം. മുൻ പെട്രോളിയം വകുപ്പ് മന്ത്രിയാണ് പ്രതിക് പാട്ടിൽ.

 ലക്ഷ്യം എൻസിപി

ലക്ഷ്യം എൻസിപി

എൻസിപിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ച നേതാവായിരുന്നു പ്രതിക് പാട്ടിൽ. മഹാരാഷ്ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടിൽ പ്രതികിന്റെ രാഷ്ട്രീയ എതിരാളിയാണ്. സംഗ്ലിയിൽ നിന്നുള്ള നേതാവ് തന്നെയാണ് ജയന്ത് പാട്ടിലും.

ആദ്യ പരാജയം

ആദ്യ പരാജയം

1962ന് ശേഷം 2014ലാണ് സംഗ്ലി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന് ആദ്യ തിരിച്ചടിയുണ്ടാകുന്നത്. 2014ൽ പ്രതീക് പാട്ടിലായിരുന്നു സാൻഗ്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ സജ്ഞയ് കാകാ പാട്ടിലിനോടാണ് പ്രതീക് പരാജയപ്പെട്ടത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഉൾപ്പെട്ട പ്രദേശമാണ് സംഗ്ലി. ഇത്തവണയും സംഗ്ലി സീറ്റ് പ്രതീക് പാട്ടിൽ നോട്ടമിട്ടിരുന്നു.

 ഭീഷണി തുടരുന്നു

ഭീഷണി തുടരുന്നു

അതേ സമയം സംഗ്ലി സീറ്റിനെച്ചൊല്ലി കോൺഗ്രസിന്റെ തലവേദന തുടരുകയാണ്. പ്രതീക് പാട്ടിലിന്റെ സഹോദരൻ വിശാൽ പാട്ടിൽ സംഗ്ലി സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കോൺഗ്രസ് സീറ്റ് നൽകാൻ തയാറായില്ലെങ്കിൽ സംഗ്ലിയിയിൽ സ്വതന്ത്ര്യസ്ഥാനാർത്ഥിയാകുമെന്നാണ് ഭീഷണി.

വേദനാജനകം

വേദനാജനകം

പാർട്ടി വിടാനുള്ള പ്രതീക് പാട്ടിലിന്റെ തീരുമാനം വേദനാജനകമാണെന്നും എങ്കിലും സംഗ്ലിയിലെ സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിച്ചതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃത്വിരാജ് ചവാൻ പറഞ്ഞു. സ്വാഭിമാനി ഷെട്കാരിയുടെ സ്ഥാനാർത്ഥി തന്നെ സംഗ്ലിയിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷന്റെ മകൻ

കോൺഗ്രസ് അധ്യക്ഷന്റെ മകൻ

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകൻ സുജയ് വിഖെ പട്ടേൽ അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അഹമദ്നഗർ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പടിയിറക്കം. ബിജെപി ടിക്കറ്റിൽ സുജയ് അഹമദ് നഗറിൽ മത്സരിക്കുന്നുണ്ട്.

ചവാനും പാർട്ടി വിടുന്നു

ചവാനും പാർട്ടി വിടുന്നു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നു രാജി വയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പറയുന്നതായുള്ള ഓഡിയോ ടേപ്പ് പുറത്ത് വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്കിരുന്നു. ചന്ദ്രാപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായു ബന്ധപ്പെട്ട അതൃപ്തിയാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി വിടുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്ന് ചവാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
ex-union minister from maharashtra pratik patil quits congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X