ട്രെയിനില്‍ കയറാനായില്ല; വിദ്യാര്‍ഥികള്‍ സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ 50 ലക്ഷത്തിന്റെ നാശനഷ്ടം

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ഒരുസംഘം വിദ്യാര്‍ഥികള്‍ ട്രെയിനില്‍ കയറാനാകാത്തതിന്റെ അരിശം തീര്‍ത്തപ്പോള്‍ റെയില്‍വെ സ്‌റ്റേഷനില്‍ 50 ലക്ഷം രൂപയുടെ നാശനഷ്ടം. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പരീക്ഷയെഴുതി തിരിച്ചുപോവുകയായിരുന്ന വിദ്യാര്‍ഥികള്‍ സ്‌റ്റേഷനില്‍ അക്രമം നടത്തുകയായിരുന്നു.

ബിഹാറിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതി മടങ്ങുന്നവരാണ് അക്രമം നടത്തിയതെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഇവര്‍ മുസഫര്‍പൂര്‍ ഭഗല്‍പൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ മടങ്ങാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, ട്രെയിന്‍ കൂടുതല്‍പേരെ ഉള്‍ക്കൊള്ളാനാകാതെ സ്റ്റേഷന്‍ വിട്ടതോടെ വിദ്യാര്‍ഥികള്‍ അക്രമത്തിലേക്ക് തിരിഞ്ഞു.

students

പാളത്തിലെ കല്ലുകളും മറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പാര്‍സല്‍ റൂമും ഓഫീസും വിദ്യാര്‍ഥികള്‍ തകര്‍ത്തു. സ്റ്റേഷനിലെത്തിയ ട്രെയിനുകളും വിദ്യാര്‍ഥികള്‍ തടഞ്ഞിട്ടു. റെയില്‍വെ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ സംഘമെത്തിയതോടെയാണ് വിദ്യാര്‍ഥികളുടെ അക്രമം നിയന്ത്രിക്കാനായത്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിനിടെ മോഷണത്തിന് ശ്രമിച്ചയാളാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ സ്റ്റേഷനില്‍ കുടുങ്ങിയതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Examinees vandalize Muzaffarpur railway station, damage property worth Rs 50 lakh
Please Wait while comments are loading...