Get Updates
Get notified of breaking news, exclusive insights, and must-see stories!

exit poll 2024; ജമ്മു കാശ്മീൽ ഇന്ത്യ സഖ്യത്തിന് മുൻതൂക്കമെന്ന് ആക്സിസ് മൈ ഇന്ത്യ;45 സീറ്റുകൾ വരെ ലഭിക്കും

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസ് സഖ്യത്തിന് 35-45 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 24-34 വരേയും പിഡിപി 4-6 സീറ്റുകള്‍ വരേയും നേടുമെന്നും സർവ്വെ പറയുന്നു. ജമ്മുവിൽ ബിജെപിക്കാണ് മുൻതൂക്കം. 29 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചിക്കുന്നത്. അതേസമയം ഇന്ത്യ സഖ്യത്തിന് 19 സീറ്റുകൾ വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കും. കാശ്മീരിൽ പതിവ് പോലെ തന്നെ ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്നും സർവ്വെ പറയുന്നു.

ജമ്മു കാശ്മീരിന്റെ ൃ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. മാത്രമല്ല 10 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 2014 ലായിരുന്നു അവസാനമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പിഡിപിക്ക് 28 സീറ്റുകൾ നേടാനായി. ബിജെപി-25, നാഷ്ണൽ കോൺഫറൻസ്-15, കോൺഗ്രസ് -12 മറ്റുള്ളവർ 7 എന്നിങ്ങനെയായിരുന്നു വോട്ടുനില. കേവല ഭൂരിപക്ഷം ആർക്കും ലഭിക്കാതിരുന്നതോടെ ഭരണം പ്രതിസന്ധിയിലായി. ഇതിനിടെ പിഡിപിയും ബിജെപിയും കൈകോർത്തു. പി ഡി പിയുടെ മുഹമ്മദ് മുഫ്തി മുഖ്യമന്ത്രിയായി അധികാരമേറ്റു.

bjpnew-

എന്നാൽ 2018ൽ പി ഡി പിക്കുള്ള പിന്തുണ ബി ജെ പി പിൻവലിച്ചു. ഇതോടെ സർക്കാർ താഴെ വീണു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. 2019 ലാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്ത് കളയുനന്ത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. കാശ്മീരിലെ മുഖ്യധാര പാർട്ടികൾ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രസർക്കാർ തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രത്യേക പദവി എടുത്ത് കളയാനുള്ള നീക്കം ബിജെപിക്ക് ഗുണകരമാകുമോ അതോ തിരിച്ചടിക്കുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. തനിച്ചാണ് സംസ്ഥാനത്ത് ബി ജെ പി മത്സരിക്കുന്നത്. 90 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ജമ്മുവിൽ 47 സീറ്റുകളും കാശ്മീരിൽ 43 സീറ്റുകളും. ഇതിൽ ജമ്മുവിൽ മുഴുവൻ സീറ്റുകളിലും കാശ്മൂരിൽ 19 സീറ്റുകളിലുമാണ് ബി ജെ പി മത്സരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. ശക്തമായ സ്വാധീനമുള്ള ജമ്മുവിൽ പരമാവധി സീറ്റുകൾ നേടി കാശ്മീരിൽ സ്വതന്ത്രരുടേയും ചെറു പാർട്ടികളുടേയും പിന്തുണയോടെ അധികാരം പിടിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. കാശ്മീരിൽ കുറവ് സീറ്റുകൾ ബി ജെ പി മത്സരിക്കാൻ തീരുമാനിച്ചതും ഇതേ തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം മറുവശത്ത് നാഷ്ണൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പി ഡി പി തനിച്ചാണ് മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+