കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ പണ്ഡിറ്റുകളുടെ പാലായനം ആവർത്തിക്കുന്നു; മോദിക്കെതിരെ വിമർശനവുമായി ഒവൈസി

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; കശ്മീർ താഴ്‌വരയിൽ പണ്ഡിറ്റുകൾ നടത്തി വരുന്ന സമരത്തിലും തീവ്രവാദ ആക്രമണങ്ങളിലും കേന്ദ്ര സർക്കാരിന് എതിരെ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തേഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. കശ്മീരിലെ പണ്ഡിറ്റുകൾ ബാഗുകൾ പാക്ക് ചെയ്ത് കശ്മീർ താഴ്‌വരയിൽ നിന്ന് പുറത്തു പോകുന്നതായി കാണിക്കുന്ന ഒരു വീഡിയോയും ഒവൈസി ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

"രണ്ടാമത്തെ കശ്മീർ പണ്ഡിറ്റ് പലായനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി മാത്രമാണ് ഇതിന് ഉത്തരവാദി. 1989ലെ തെറ്റുകൾ അദ്ദേഹത്തിന്റെ സർക്കാർ ആവർത്തിക്കുകയാണ്. താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കൾക്ക് മനസാക്ഷിയില്ല. ഇവിടത്തെ പ്രശ്നങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ് മോദി" എന്നും ഒവൈസി ട്വീറ്റിൽ പറയുന്നു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുപോലെ പുതിയ ഡീലിമിറ്റേഷൻ നിയോജക മണ്ഡലങ്ങളെ ക്രമീകരിച്ചു. പണ്ഡിറ്റുകളെ രാഷ്ട്രീയത്തിനായി മാത്രമാണ് ബിജെപി ഉപയോഗിച്ചത്. സ്വന്തം കലാപങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ഒരു പ്രതിരോധം എന്ന നിലക്ക് മാത്രമാണ് ബിജെപി പണ്ഡിറ്റുകളെ ഉപയോ ഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 owasiandmodi

കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ ഹിന്ദു സമൂഹങ്ങൾക്കിടയിൽ വൻ രോഷമുണ്ട്. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു. തുടർച്ചയായ കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് ഞങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവിശ്യവുമായി സ്ഥലത്ത് പണ്ഡിറ്റുകൾ സമരം ചെയ്യുന്നുണ്ട്.

ബ്രജ്‌രാജ്‌നഗറില്‍ വമ്പന്‍ വിജയം നേടി ബിജു ജനതാദള്‍; 65000 വോട്ടില്‍ അധികം ഭൂരിപക്ഷംബ്രജ്‌രാജ്‌നഗറില്‍ വമ്പന്‍ വിജയം നേടി ബിജു ജനതാദള്‍; 65000 വോട്ടില്‍ അധികം ഭൂരിപക്ഷം

എന്നാൽ ഈ ആവശ്യത്തോട് ഭരണകൂടത്തിന് അനുകൂലമായ നിലപാട് അല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ആവശ്യം ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്ഥലം മാറ്റത്തിൽ തീരുമാനമെടുക്കാൻ പണ്ഡിറ്റുകൾ സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും തീരുമാനം ആയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കശ്മീരിലെ വിഷയത്തിൽ ഒവൈസി മാത്രമല്ല കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി തുടങ്ങി നിരവധി പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ രം ഗത്ത് വന്നിട്ടുണ്ട്.

അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ തിരുത മീന്‍ സ്റ്റാറായതെങ്ങനെ? | OneIndia Malayalam

English summary
Exodus of Pandits repeats itself in Kashmir; Owaisi criticizes Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X