വേശ്യാ പരാമര്‍ശം നടത്തിയ ബിജെപി നേതാവിന്റെ ഭാര്യ ആശുപത്രിയില്‍
ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയെ വേശ്യയോട് ഉപമിച്ച് വിവാദത്തിലായ ബിജെപി നേതാവിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപിയില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ച ദയാശങ്കര്‍ സിങ്ങിന്റെ ഭാര്യ സ്വാതി സിങ് ആണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്.
ബിഎസ്പി അണികള്‍ സ്വാതിയേയും മകളെയും ആക്ഷേപിച്ചതായി ആരോപണമുണ്ടായിരുന്നു. സ്വാതിയെയും മകളെയും തങ്ങളുടെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു ബിഎസ്പി പ്രവര്‍ത്തകരുടെ ആവശ്യം. ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മായാവതിയെ വേശ്യയോട് ഉപമിച്ചതിനുശേഷം വിവാദത്തിലായ ദയാശങ്കര്‍ ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ നേപ്പാളിലേക്ക് കടന്നതായും അഭ്യൂഹമുണ്ട്. ഭര്‍ത്താവിന്റെ അതിരുകടന്ന പരാമര്‍ശത്തോട് തനിക്ക് യോജിപ്പില്ലെന്ന് സ്വാതി അന്നുതന്നെ പറഞ്ഞിരുന്നു. എന്നാല്‍, ബിഎസ്പി പ്രവര്‍ത്തകര്‍ മോശമായാണ് ഇവരോടും പ്രായപൂര്‍ത്തിയാകാത്ത മകളോടും പെരുമാറിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് സ്വാതി ആശുപത്രിയിലായതെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. ഒരുവശത്ത് ഭര്‍ത്താവിന്റെ ഒളിവില്‍പോക്കും മറുവശത്ത് എതിര്‍ പാര്‍ട്ടിയുടം അധിക്ഷേപവും ഇവര്‍ക്ക് താങ്ങാനാകുന്നതിലും അധികമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദയാശങ്കര്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications