• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് പുറത്താക്കിയ നേതാക്കൾ

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ് നേതാക്കളായ സത്യദേവ് ത്രിപാഠിയും സിറാജ് മെഹന്ദിയെയും കോൺഗ്രസ് പുറത്താക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശ് കോൺഗ്രസിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി! മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടരണമെന്ന് കൃഷ്ണദാസിന്റെ ഉപദേശം...കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി! മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടരണമെന്ന് കൃഷ്ണദാസിന്റെ ഉപദേശം...

1

കോൺഗ്രസിലെ ഡിസിപ്ലിനറി കമ്മറ്റിയാണ് 2019ൽ മുൻ ഉത്തർപ്രദേശ് മന്ത്രി സത്യദേവ് ത്രിപാഠിയും മുൻ എംഎൽസി സിറാജ് മെഹന്ദിയും ഉത്തർപ്രദേശ് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലുണ്ടായ വിധി തന്നെയായിരിക്കും ഇത്തവണ നേരിടേണ്ടിവരികയെന്നാണ് സിറാജ് മെഹന്ദിയും സത്യദേവ് ത്രിപാഠിയും ചൂണ്ടിക്കാണിക്കുന്നത്.

2

"കോൺഗ്രസ് തങ്ങളുടെ പാർട്ടി പ്രവർത്തകരെ വിലമതിക്കുന്നില്ല. ഞാൻ 1986 മുതൽ 2019 നവംബർ 14 വരെ പാർട്ടിക്കുവേണ്ടി തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്, എന്നാൽ യാതൊരു കാരണവുമില്ലാതെ പുറത്താക്കപ്പെട്ടു. അതിനുശേഷം ആരും ഞങ്ങളുടെ ഭാഗത്തുനിന്ന് അവസാനം അയച്ച ഒരു സന്ദേശത്തിനും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞങ്ങൾ ആളുകളെ കണ്ടുമുട്ടുന്നു ഗ്രൗണ്ട് ചെയ്ത് റിപ്പോർട്ടുകൾ നേടുക. പാർട്ടി അതിന്റെ പ്രവർത്തകരെ വിലമതിക്കുന്നില്ല, അവരുമായി യാതൊരു ബന്ധവുമില്ല, "ത്രിപാഠി പറഞ്ഞു.സംസ്ഥാന തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വദ്രയാണ് പാർട്ടിയുടെ മുഖമുദ്രയെന്ന് തിങ്കളാഴ്ചയാണ് മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പുറത്താക്കിയ രണ്ട് നേതാക്കളുടെ പ്രതികരണം പുറത്തുവരുന്നത്.

3


2019 ൽ അമേഠിയിൽ തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമായി പ്രിയങ്കാ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ പാർട്ടിയ്ക്ക് തിരഞ്ഞടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം സംസ്ഥാനത്ത് അടിത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലെ പോലെ തന്നെ കോൺഗ്രസിൽ കാര്യങ്ങൾ തുടർന്നാൽ പാർട്ടിക്കും അതേ ഗതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻ എംഎൽസി സിറാജ് മെഹന്ദി ഒരു പടി കൂടി കടന്ന് കോൺഗ്രസ് നേതൃത്വം 'അഹങ്കാരിയാണെന്നും പാർട്ടി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും പറഞ്ഞു.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

4


2019 ൽ അമേഠിയിൽ തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമായി പ്രിയങ്കാ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ പാർട്ടിയ്ക്ക് തിരഞ്ഞടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം സംസ്ഥാനത്ത് അടിത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലെ പോലെ തന്നെ കോൺഗ്രസിൽ കാര്യങ്ങൾ തുടർന്നാൽ പാർട്ടിക്കും അതേ ഗതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻ എംഎൽസി സിറാജ് മെഹന്ദി ഒരു പടി കൂടി കടന്ന് കോൺഗ്രസ് നേതൃത്വം 'അഹങ്കാരിയാണെന്നും പാർട്ടി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും പറഞ്ഞു.

5

"കോൺഗ്രസ് നേതൃത്വം ധിക്കാരപരമായ നിലപാടാണ് പുലർത്തുന്നത്. പ്രിയങ്ക ഗാന്ധി വിനോദയാത്രയ്ക്ക് പോകുന്നതുപോലെ രണ്ട് ദിവസത്തേക്ക് യുപിയിൽ വരുന്നത് ദുഖകരമായ കാര്യമാണ്. പാർട്ടി പ്രവർത്തകരെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, അദ്ദേഹം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ദിവസം കുറഞ്ഞത് ആയിരം പേരെങ്കിലും. സോണിയാ ഗാന്ധിയെ കാണുന്നത് പോലും ബുദ്ധിമുട്ടാണ്, ആകസ്മികമായി സോണിയാഗാന്ധിയെ കണ്ടാൽ രാഹുൽ ഗാന്ധിയെ കാണണമെന്നും ഇരു നേതാക്കളും പറയുന്നു. പ്രിയങ്കയെ കാണാൻ രാഹുൽ പറയുന്നു, പ്രിയങ്കയ്ക്ക് ആളുകളെ കാണാൻ സമയമില്ല. ഏറ്റവും വലിയ പ്രശ്നം അടിത്തട്ടിലുള്ള പാർട്ടി പ്രവർത്തകരോട് ഹൈക്കമാന്റിന്റെ സമീപനത്തെക്കുറിച്ചും മെഹദി ചൂണ്ടിക്കാണിക്കുന്നുണ്ട്.

6


കോൺഗ്രസ് ഹൈക്കമാൻഡ് ഉത്തർപ്രദേശിന്റെ ചുമതല നൽകിയ ചുമതല ഏറ്റെടുത്ത പ്രിയങ്കാ ഗാന്ധി ആദ്യം പോയത് ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായി അറിയപ്പെടുന്ന റായ് ബറേലിയിലേക്കാണ്. എന്നാൽ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയത്തിലേക്കെത്തിക്കാൻ കോൺഗ്രസിനോ ഗാന്ധി കുടുംബത്തിനോ കഴിഞ്ഞില്ലെന്നും കോൺഗ്രസ് വിട്ട നേതാക്കൾ കുറ്റപ്പെടുത്തുന്നു. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശ് സന്ദർശിക്കുകയും പാർട്ടി പ്രവർത്തകരുടെയും അതിഥി സിംഗിന്റെയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കോൺഗ്രസ് വിമത അതിഥി സിംഗിനെക്കുറിച്ചുള്ള മുൻ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

7


അടുത്തിടെ അസമിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സുസ്മിത ദേവ് കോൺഗ്രസ് വിട്ടു. ഞങ്ങൾ അവരോട് അതെക്കുറിച്ച് സംസാരിച്ചു, ഹൈക്കമാന്റുമായി യാതൊരു ആശയവിനിമയവും നടക്കുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം. സുഷ്മിതയെ സംബന്ധിച്ച് അവർ ഒരു മുതിർന്ന നേതാവാണ്. അവൾക്ക് ഹൈക്കമാൻഡുമായുള്ള ആശയവിനിമയത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ, സാധാരണ പാർട്ടി പ്രവർത്തകരുടെ അവസ്ഥ സങ്കൽപ്പിക്കാൻ കഴിയുന്നതാണെന്നും മെഹദി കൂട്ടിച്ചേർത്തു. 2022ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതൃത്വത്തിനെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് പാർട്ടി അടുത്തിടെ പുറത്താക്കിയ രണ്ട് നേതാക്കളും എത്തുന്നത്.

8

2017 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 312 നിയമസഭാ സീറ്റുകൾ നേടിക്കൊണ്ടാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 403 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി 39.67 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി (എസ്പി) 47 സീറ്റുകളും ബിഎസ്പി 19 സീറ്റുകളും നേടി. ഒരു കാലത്ത് ഉത്തർപ്രദേശ് അടക്കിവാണിരുന്ന കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ മാത്രമാണ് നേടാനായത്. ദയനീയമായി പരാജയമാണ് പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.

പപ്പ എന്ന് വിളിച്ച കൊച്ച് മുസ്ലീമായി അത്ത എന്ന് വിളിക്കുന്നു; ക്രിസംഘി എന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് പിസിപപ്പ എന്ന് വിളിച്ച കൊച്ച് മുസ്ലീമായി അത്ത എന്ന് വിളിക്കുന്നു; ക്രിസംഘി എന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് പിസി

cmsvideo
  Who Is Bhupendra Patel? New Gujarat Chief Minister | Oneindia Malayalam
  English summary
  Expelled Congress leaders against Priyanka Gandhi's leadership in UP, warns Ameti will repeat in Assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X