കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടും ഡോസുകളായി കൊവിഷീല്‍ഡും കൊവാക്‌സിനും; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇപ്പോള്‍ കുത്തിവയ്ക്കുന്ന കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും വ്യത്യസ്ത ഡോസുകളായി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി) ഇന്ന് യോഗം ചേര്‍ന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകൾ ഒന്നും രണ്ടും ഡോസുകളായി ഉപയോഗിക്കുന്നതിന് സമിതി അനകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ വെല്ലൂരിലെ ക്രിസ്്ത്യന്‍ മെഡിക്കല്‍ കോളേജിന് സമിതി അനുമതി നല്‍കുകയും ചെയ്തു. രണ്ട് വാക്‌സിനുകളും ഒരു വ്യക്തിയുടെ ശരീരത്തില്‍ പരീക്ഷിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

vaccine

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

കൊറോണ വൈറസ് പരിവര്‍ത്തനം ചെയ്യുകയും പരിണമിക്കുകയും ചെയ്യുന്നതിനാല്‍ രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ കലര്‍ത്തുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നു. രണ്ട് വാക്‌സിനുകളും ഉപയോഗിച്ച് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്കല്‍ പരീക്ഷണമായിരിക്കും വെല്ലൂരില്‍ നടക്കുക.

ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് നേരത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ദ സമിതി അധ്യക്ഷന്‍ ഡോ വികെ പോള്‍ വ്യക്തമാക്കിയിരുന്നു.

നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരംനടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരം

English summary
Expert Committee granted Permission For clinical trial on mixing of Covaxin and Covishield
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X