മോദി-മമത വാക്പോര് തുടരുന്നു; കാലാവധി കഴിയാറായ പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിക്കാന്‍ സമയമില്ലെന്ന് മമത, ചുഴലിക്കാറ്റിനിടയിലും മമതയുടെ രാഷ്ട്രീയമെന്ന് മോദി!
ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം മറുപടിയുമായി മമത ബാനര്‍ജി. ഖരക്പൂരില്‍ ആയതിനാല്‍ തനിക്ക് തിരിച്ചു വിളിക്കാനായില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മമത പറഞ്ഞു.
ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ എനിക്ക് സംസാരിക്കാനായില്ല. കാരണം ഞാന്‍ ഖരക്പൂരില്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദിയുടെ പരാതിക്ക് മമത മറുപടി നല്കി. തിരഞ്ഞെടുപ്പ് കാലമായാതിനാല്‍ കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കാനാകില്ലെന്നും മമത റാലിയില്‍ കൂട്ടിച്ചേര്‍ത്തു.

ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി ഇന്ന് കാലത്താണ് രംഗത്തെത്തിയത്. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ രണ്ടു തവണ മമതയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബംഗാളിലെ താംലുക്കില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.
''ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ പോലും സ്പീഡ് ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ്. രണ്ടു തവണ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതവരുടെ അഹങ്കാരമാണ്. അവര്‍ തിരിച്ച് വിളിക്കാനായി കാത്തിരിക്കുകയാണ്.'' ഇതായിരുന്നു മോദിയുടെ വാക്കുകള്‍. ഒഡീഷയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി നവീന്‍ പട്നായിക് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് തൃപാഥിയെ ഞായറാഴ്ച പ്രധാനമന്ത്രി വിളിച്ച് ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications