കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടാര സദൃശ്യമായ മണ്ഡപം, വീഡിയോ ക്ഷണക്കത്ത്, കോടികൾ പൊടിച്ചു!! ബിജെപി നേതാവിന്റെ മകന്റെ വിവാഹം !!

നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ച് ശേഷമാണ് വിവാഹ സംഘം കടന്ന് പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  • By മരിയ
Google Oneindia Malayalam News

മുംബൈ: ബിജെപിയുടം മഹാരാഷ്ട്ര അധ്യക്ഷനും എംഎല്‍എയുമായ റാവു സാഹബിന്റെ മകന്റെ ആഡംബര വിവാഹം വിവാദത്തില്‍. റാവു സാഹബിന്റെ മണ്ഡലം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത വരള്‍ച്ചയിലൂടെ കടന്ന് പോകുമ്പോഴാണ് കോടികള്‍ പൊടിച്ചുള്ള ഈ കല്യാണം.

വിവാഹ ധൂര്‍ത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

അതിഥികള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ത്ര ഫട്‌നാവിസ് അടക്കം 30,000 അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. മുഖ്യമന്ത്രിയ്ക്ക് ഒപ്പം എല്ലാ മന്ത്രിമാരും എംഎല്‍എമാരും, വ്യവസായ പ്രമുഖരും കല്യാണത്തിന് എത്തിയിരുന്നു.

മകന്റെ വിവാഹം

മഹാരാഷ്ട്ര ബിജെപി അധ്യക്ഷ്യനും എംഎല്‍എയുമായ റാവു സാഹേബിന്റെ മകന്‍ സന്തോഷും മറാത്തി സംഗീത സംവിധായകന്‍ രേണുവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

ക്ഷണക്കത്ത്

വീഡിയോ രൂപത്തിലാണ് വിവാഹത്തിന്റെ ക്ഷണക്കത്ത്. ഇതില്‍ വരനും വധുവും ബന്ധുക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കിയാണ് ക്ഷണക്കത്ത് ഉണ്ടാക്കിയതെന്ന് ഉറപ്പാണ്.

കനത്ത സുരക്ഷ

കല്യാണ വേദിയ്ക്ക് ചുറ്റും ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കൂടാതെ കനത്ത പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു. ഔറംഗാബാദിലെ ജാബിന എസ്‌റ്റേറ്റ് മൈതാനമായിരുന്നു വിവാഹവേദി.

കൊട്ടരാസമാനമായ വേദി

മറാത്തി രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിലായിരുന്നു വിവാഹവേദി. കുതിരവണ്ടിയിലാണ് വധുവരന്മാര്‍ എത്തിയത്. ഒപ്പും പാട്ടും ആട്ടവും.

ഭക്ഷണം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവും ഉണ്ടായിരുന്നു. ഒപ്പം ചൈനീസും.

റോഡ് അടച്ചു

നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ച് ശേഷമാണ് വിവാഹ സംഘം കടന്ന് പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കനത്ത ഗതാഗത തടസ്സമാണ് ഉണ്ടാക്കിയത്.

നിയമം എന്തായി

ആഡംബര വിവാഹങ്ങള്‍ നിയന്ത്രിയ്ക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ബജറ്‌റില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതിന് പിന്നാലെയാണ്, കോടികള്‍ മുടക്കി ബിജെപി നേതാവ് തന്നെ മകന്റെ വിവാഹം നടത്തിയിരിക്കുന്നത്.

English summary
A team of art directors built a wedding set resembling a medieval-era palace. The food served included cuisines from all over India as well as Chinese dishes, reports said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X