കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോൺ ഉയരുന്നു: തമിഴ്നാട്ടിൽ 33 പേർക്ക് രോഗം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഒമൈക്രോൺ ഉയരുന്നു: തമിഴ്നാട്ടിൽ 33 പേർക്ക് രോഗം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

ചെന്നൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ തമിഴ്നാട്ടിൽ 33 പേർക്ക് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും വന്ന 66 പേരെ പരിശോധിച്ചിരുന്നു. ഇതിൽ, 33 പേരിൽ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്തി.

റിപ്പോർട്ടുകൾ പ്രകാരം, ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. അതേസമയം, തമിഴ്നാട്ടിലെ ചെന്നൈയിൽ തന്നെ 26 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ, സേലത്ത് 1, മധുരയിൽ 4 കേസുകളും തിരുനെൽവേലിയിൽ 2 കേസുകളം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ, കോവിഡിന്റെ പുതിയ വകഭേഗമായ ഒമൈക്രോൺ കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിരുന്നു.

1

രാജ്യത്ത് ഒമൈക്രോൺ വ്യാരന തേത് വർധിക്കുകയാണ്. കേസുകളുടെ എണ്ണവും ദിനെ പ്രതി ഉയരുന്നു. രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണത്തിൽ രാജ്യ തലസ്ഥാനം ആയ ഡൽഹിയാണ് മുന്നിൽ. തൊട്ട് പിന്നിൽ മഹാരാഷ്ട്രയാണ്. എന്നാൽ, ഇവയ്ക്ക് തൊട്ട് പിന്നിൽ തന്നെ തമിഴ്നാട് ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, രാജ്യത്ത് കഴിഞ്ഞ ദിവസം ഒമൈക്രോൺ കേസുകൾ 200 കടന്നു.

ഒമൈക്രോൺ ഭീതിയിൽ ലോകം; രോഗലക്ഷണങ്ങൾ എന്തെല്ലാം?മണവും രുചിയും നഷ്ടമാകുമോ?ഒമൈക്രോൺ ഭീതിയിൽ ലോകം; രോഗലക്ഷണങ്ങൾ എന്തെല്ലാം?മണവും രുചിയും നഷ്ടമാകുമോ?

2

ഇതുവരെ സ്ഥിരീകരിച്ച ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് പ്രകാരം ഇങ്ങനെ ;- ഏറ്റവും കൂടുതൽ രോഗികൾ ഉളളത് ഡൽഹിയിൽ. 57 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹരാഷ്ട്രയിൽ 54, തെലങ്കാന 24, കർണാടക 19, കേരളം 15, ഗുജറാത്ത് 14 കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2

അതേസമയം, പുതിയ വകഭേദമായ ഒമൈക്രോണിന്റെ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗവും നടക്കും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം യോഗത്തിൽ ഉണ്ടാകും. ഒമൈക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. രാജ്യത്ത് നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികളും യോഗത്തിൽ വിലയിരുത്തും.

2

കഴിഞ്ഞമാസവും സ്ഥിരി കണക്കിലെടുത്ത് യോഗം ചേർന്നിരുന്നു. കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇന്ന് ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലും അവലോകന ചേരും. യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും.

മോദിയില്ലെങ്കില്‍ ബിജെപിയുണ്ടോ? ബിജെപിയില്‍ ചേരില്ല, കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല- പ്രശാന്ത് കിഷോര്‍മോദിയില്ലെങ്കില്‍ ബിജെപിയുണ്ടോ? ബിജെപിയില്‍ ചേരില്ല, കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല- പ്രശാന്ത് കിഷോര്‍

4

അതേസമയം, ഡൽഹി സർക്കാർ ഒമൈക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ നിരോധിച്ചിരുന്നു. ഇന്നലെയാണ് ഉത്തരവ് പുറത്ത് വന്നത്. എല്ലാ തരത്തിലുള്ള സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും ഡൽഹി പൊലീസും ഉത്തരവ് കർശനമായി പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും റിപ്പോർട്ട് സമർപ്പിക്കണം എന്നും നിർദേശിച്ചുണ്ട്. അതിനൊപ്പം, മാസ്ക് ധരിക്കാതെ വരുന്ന വരെ കടകളിൽ പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
WHO demanded mandatory booster dose for high risk groups | Oneindia Malayalam
5

എന്നാൽ, കേരളത്തിൽ 9 പേര്‍ക്ക് കൂടി ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എത്തിയ രണ്ട് പേര്‍ (18 വയസ്സ്), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലന്‍ഡില്‍ നിന്നും എത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

English summary
Extreme vigilance in Tamil Nadu: 33 Omicron new cases has confirmed in state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X