കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ 'വൈ ഫൈ' യ്ക്കായി ബിഎസ്എന്‍എല്‍, ഫെയ്‌സ്ബുക്കിന് കൈകൊടുക്കുന്നു

  • By Athul
Google Oneindia Malayalam News

ദില്ലി: ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി 100 ഇടങ്ങളില്‍ വൈ ഫൈ ലഭ്യമാക്കാനൊരുങ്ങി ബിഎസ്എന്‍എലും ഫെയ്‌സ്ബുക്കും.

ഇതിനായി 5 കോടി രൂപ പ്രതിവര്‍ഷം ഫെയ്‌സ്ബുക്ക് ബിഎസ്എന്‍എലിനു നല്‍കും. സാങ്കേതിക സൗകര്യം ഒരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്‌സ് തുടങ്ങിയ ഐടി കമ്പനി കളുടെ സഹായവും ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

wifi

ഏതൊക്കെ ഗ്രാമങ്ങളിലാണ് വൈ ഫൈ ലഭ്യമാക്കുക എന്ന് ഫെയ്‌സ്ബുക്കാണ് തീരുമാനിക്കുക. ലാഭം പങ്കുവച്ചെടുക്കാനാണ് തീരുമാനമെന്നും മൂന്നു വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധിയെന്നും ശ്രീവാസ്തവ അറിയിച്ചു.

ഡിസംബര്‍ 31ന് മുമ്പ് ഈ പദ്ധതി പ്രവര്‍ത്തന സജ്ജമാകും. ആദ്യത്തെ അരമണിക്കൂറിലായിരിക്കും സൗജന്യ വൈ ഫൈ. ഒരേ സമയം തന്നെ 2000 പേര്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നത്. നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ശക്തി പകരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.

English summary
Facebook has partnered state-owned Bharat Sanchar Nigam Ltd. (BSNL) to create 100 WiFi hotspots in rural India to drive digital penetration in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X