കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനശ്വരപ്രണയ സ്മാരകം താജ്മഹല്‍ സുക്കര്‍ബര്‍ഗ് സന്ദര്‍ശിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയത്തിന്റെ ഓര്‍മകള്‍ തുടിക്കുന്ന താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഗ്രയിലെത്തി. തന്റെ ഏഴു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം താജ്മഹലിലെത്തി സന്ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കിലും സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലിയില്‍ നടക്കുന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സുക്കര്‍ബര്‍ഗ് താജ്മഹല്‍ സന്ദര്‍ശിച്ചത്. സ്മാരകത്തെ നോക്കിയിരുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുക്കര്‍ബര്‍ഗിന്റെ താജ്മഹല്‍ സന്ദര്‍ശനം മാധ്യമങ്ങള്‍ പോലും അറിയുന്നത്. അതീവ രഹസ്യമായി ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സുക്കര്‍ബര്‍ഗ് ആഗ്രയിലെത്തിയത്.

mark-zuckerberg-tajmahal

താജ്മഹല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതീക്ഷിച്ചതിലും മനോഹരമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും മനോഹരമായ ഒരു സ്മാരകം നിര്‍മിക്കാന്‍ പ്രണയത്തിന്റെ പ്രചോദനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

ലോക സമ്പന്നരില്‍ മുന്‍നിരയിലുള്ള സുക്കര്‍ബര്‍ഗിന്റെ താജ്മഹല്‍ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് താജ്മഹലിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് രാം രത്തന്‍ പറഞ്ഞു. ക്യൂവില്‍ നിന്ന് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് സുക്കര്‍ബര്‍ഗ് അകത്തേക്ക് പ്രവേശിച്ചത്. ബുധനാഴ്ച ദില്ലി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സുക്കര്‍ബര്‍ഗ് സംവാദം നടത്തുന്നുണ്ട്.

English summary
facebook ceo Mark Zuckerberg Posts on Facebook From the 'Incredible' Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X