എഫ്ബികാമുകിയെ നേരിട്ട് കണ്ട യുവാവ് വെടിവച്ച്കൊന്നു
ജബല്‍പൂര്‍: ഫേസ്ബുക്കില തന്റെ 21 കാരിയായ കാമുകിയെ നേരിട്ട് കണ്ട യുവാവ് അവരെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. 22കാനായ യുവാവാണ് ഫേസ്ബുക്കിലൂടെ മൂന്ന് വര്‍ഷമായി പരിചയമുള്ള തന്റെ കാമുകിയെ നേരിട്ട് കണ്ടപ്പോള്‍ കൊലപാതകം നടത്തിയത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീയാണ് 21 കാരിയെന്ന വ്യാജേന യുവാവുമായി അടുപ്പം സ്ഥാപിച്ചത്. സ്ത്രീ തന്നെ ചതിച്ചുവെന്നാരോപിച്ചാണ് യുവാവ് കൊലപാതകം നടത്തിയത്.
കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിയ്ക്കൂറുകള്‍ക്കുള്ളില്‍ ഇയാളും മരിച്ചു. അവള്‍ വിവാഹിതയാണ്. അവളെന്റെ ജീവിതം തകര്‍ത്തു എന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് പറഞ്ഞിരുന്നെന്ന് നാട്ടുകാര്‍.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. 45കാരിയായ ജ്യോതി കോരി ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമാണ് താമസം. ജലസേചന വകുപ്പില്‍ കഌക്കാണ് ഇവരുടെ ഭര്‍ത്താവ്. ഫേസ്ബുക്കിലൂടെയാണ് 22 കാരനായ വിനീത് സിംഗുമായി ഇവര്‍ അടുപ്പത്തിലാകുന്നത്.
ഫേസ്ബുക്കില്‍ സിനിമ നടിയുടെ ചിത്രമാണ് ഇവര്‍ പ്രൊഫൈല്‍ പിക്ച്ചറായി ഉപയോഗിച്ചിരുന്നത്. തനിയ്ക്ക് 21 വയസ്സാണെന്നും വിവാഹിതയല്ലെന്നുമെല്ലാം ഇവര്‍ യുവാവിനെ വിശ്വസിപ്പിച്ചു. മൂന്ന് വര്‍ഷമായി ഇവര്‍ അടുപ്പത്തിലാണ്. ആദ്യം സൗഹൃദം മാത്രമായിരുന്നെങ്കില്‍ പിന്നീട് പ്രണയമായി. കഴിഞ്ഞ ദിവസം നേരിട്ട് കാണാന്‍ യുവാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നും ഇറങ്ങി.
21കാരിയായ തന്റെ കാമുകിയെ പ്രതീക്ഷിച്ച് നിന്ന യുവാവിനോടുത്തേയ്ക്ക് 21 വയസുകാരിയായ മകളുള്ള സ്ത്രീ എത്തി. തന്നെ യുവതി കബളിപ്പിയ്ക്കുകയാണെന്ന് തോന്നിയതോടെ യുവാവ് സ്ത്രീയെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications