ഡെങ്കിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഡോക്ടര്‍ക്ക് ജോലി തെറിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഡെങ്കിപ്പനിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ അരുണാചല്‍ ദത്ത ചൗധരിക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ നവംബര്‍ 10 ന് ഡോക്ടര്‍ക്ക് കൈമാറി.

ആശുപത്രിയിലെ അസൗകര്യത്തെക്കുറിച്ച് വിമര്‍ശിച്ചതാണ് ഡോക്ടര്‍ക്ക് വിനയായത്. ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍ ആശുപത്രിയില്‍സൗകര്യങ്ങള്‍ കുറവാണെന്നും കൂട്ടത്തോടെ രോഗികള്‍ എത്തുന്നത് യുദ്ധത്തിന് സമാനമായ അവസ്ഥയാണ് ആശുപത്രിയിലുണ്ടാക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

doctors

വളയത്തെ ബോംബേറ്; അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്; തുമ്പൊന്നും ലഭിച്ചില്ല

ആശുപത്രിയില്‍ എല്ലായിടത്തും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബാല്‍ക്കണിയിലും ഇടനാഴിയിലുമെല്ലാം നടക്കാനാകാത്തവിധമാണ് രോഗികള്‍. ഇവര്‍ക്ക് വേണ്ടത് ചെയ്യാന്‍ തങ്ങള്‍ക്ക് അസൗകര്യം മൂലം കഴിയുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

തന്നെ സസസ്‌പെന്‍ഡ് ചെയ്തതിനെ നിര്‍ഭാഗ്യകരമെന്നാണ് ഡോക്ടറുടെ പ്രതികരണം. 60 വയസില്‍ തനിക്ക് വിരമിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 62ാം വയസിലും താന്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


English summary
Facebook post on dengue earns Bengal doctor suspension from government hospital
Please Wait while comments are loading...