വളയത്തെ ബോംബേറ്; അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്; തുമ്പൊന്നും ലഭിച്ചില്ല

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം :വളയം ചെക്കോറ്റ ആലങ്കോട്ട് കണാരന്റെ വീടിനു നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഊര്‍ജ്ജിതമെന്നും എന്നാല്‍ തുമ്പൊന്നും ലഭിച്ചില്ലയെന്നുംപോലീസ് പറഞ്ഞു .

ഴാഴ്ച അര്‍ദ്ധരാത്രി 12.03 നാണ് വീടിന് നേരെ ബോംബേറ് നടന്നത് ,ബോംബ്‌ പതിച്ച് വീട്ടു മുറ്റത്തെ പ്ലാവ് തകര്‍ന്നിരുന്നു .വീടിന് മുന്നിലെ ഇടവഴിയില്‍ നിന്ന് സ്റ്റീല്‍ ബോംബാണ് എറിഞ്ഞത് . പ്ലാവ് മരത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട് . വളയം ആലംകോട്ട് മുക്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരം നശിപ്പിച്ച പ്രശ്നം നിലനില്‍ക്കുന്നതിനിടെ യാണ് അക്രമം . സി പി ഐ എം പ്രവത്തകനായ കണാരനും മകന്‍ അശോകനും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

bomberilthakarnnaplaav1

പൊലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗ തീരുമാന പ്രകാരം ചെക്കോറ്റ ഭാഗത്ത് പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടികളും മറ്റും പൊലീസ് നീക്കം ചെയ്തു. എസ്ഐ പി.എൽ. ബിനുലാൽ, പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വിപുലമായ സമാധാന യോഗം ചേരും.

bomberilthakarnnaplaav
English summary
Valayam bomb attack; Investigation going on; Didn't get any clues

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്