കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബു്ക്ക് പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : 2014ല്‍ ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ആറായിരത്തോളം പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്.

പ്രാദേശിക നിയമങ്ങള്‍ ലംഘിക്കുന്ന9707 പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് കഴിഞ്ഞ കൊല്ലത്തിന്റെ രണ്ടാം പകുതിയില്‍ ആകെ തടഞ്ഞത്. ഇവയില്‍ 5832 എണ്ണം ഇന്ത്യയിലാണു തടഞ്ഞത്.

facebook.jpg -Properties

ഫേസ്ബു്ക്ക് പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. രാജ്യത്തിന്റെ സുരക്ഷയെ കരുതിയാണ് ഫേസ്ബു്ക്ക് പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് ഗ്ലോബല്‍ പോളിസി മാനേജ്‌മെന്റ് മേധാവി മോണിക്ക ബിക്കര്‍ട്ട് ബ്ലോഗിലൂടെ അറിയിച്ചു.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 7281 ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് 5,473 പോസ്റ്റുകള്‍ തടഞ്ഞിട്ടുണ്ട്. അതേ സമയം അമേരിക്ക 21734 ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് 14274പോസ്റ്റുകള്‍ തടഞ്ഞിട്ടുണ്ട് എന്നാല്‍ ഫേസ്ബുക്ക് നിരോധനത്തിനെ കുറിച്ച് കുടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ഫേസ്ബുക്കിന്റെ ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യയ്ക്ക് 44.7%വും അമേരിക്കയ്ക്ക് 79.1%വും ആണ്. മുന്നാം സ്ഥാനത്ത് യുകെയാണ്. അമേരിക്കയില്‍ ഒരോ മാസവും 118 മില്യണ്‍ ആക്റ്റിവ് യുസേഴ്‌സും 300 മില്യണ്‍ നെറ്റ് യുസേഴ്‌സും ഉണ്ടാവുന്നുണ്ട്

English summary
Facebook blocked 5,832 pieces of content in India on government request between July and December last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X