കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല; ജലം സംഭരിക്കാന്‍ കര്‍ഷകന്‍ സ്വയം ഡാം പണിയുന്നു

Google Oneindia Malayalam News

മുംബൈ: കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന മഹാരാഷ്ട്രയില്‍ ഡാം പണിയാനൊരുങ്ങി കര്‍ഷകന്‍. ജലക്ഷാമം രൂക്ഷമായിട്ടും സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകന്റെ ഒറ്റയാല്‍ പോരാട്ടം. മഹാരാഷ്ട്രയിലെ അലോക് ജില്ലയിലുള്ള സഞ്ജയ് ടിഡ്‌കെ എന്ന കര്‍ഷകനാണ് ഡാം പണിയുന്നത്.

തന്റെ കൈയ്യിലുള്ള മുപ്പത് ഏക്കര്‍ വരുന്ന കൃഷി ഭൂമിയില്‍ നിന്നും 10 ഏക്കര്‍ വിറ്റുകൊണ്ടാണ് സ്വയം ഒരു ഡാം പണിയാന്‍ ടിഡ്‌കെ നിര്‍ബന്ധിതനായിരിക്കുന്നത്. ഡാം മറ്റ് കര്‍ഷകര്‍ക്ക് ഉപകാരപ്പെടും. 55 ലക്ഷം രൂപയ്ക്കാണ് ടിഡ്‌കെ സ്ഥലം വിറ്റത്, ഇതില്‍ 20 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് കോടി ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ഡാം നിര്‍മ്മിക്കുന്നത്.

Mumbai Map

ടിഡ്‌കെയുടെ കൃയിടത്തേക്ക് കനാല്‍ പോകുന്നുണ്ട്. അത് സര്‍ക്കാറിനെ അറിയിച്ചിട്ടും ഒരു സഹായവും ചെയ്തില്ല. മഴവന്നാല്‍ കൃഷിയിടമാകെ നശിച്ച് പോകുമെന്നുള്ളതുകൊണ്ട് കൂടിയാണ് കുറേ ഭാഗം ഡാം പണിയാന്‍ വിറ്റതെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കിയെങ്കിലും ഒന്നും വിജയപദത്തിലെത്തിയിട്ടില്ല. കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയില്‍ കൂടി വരുകയും ചെയ്യുന്നു. ഈ വര്‍ഷം മാത്രം 400 കര്‍ഷകരാണ് മഹാരാഷ്ടരയില്‍ ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായവും വളരെ കുറവാണ്. അതുകൊണ്ട് കര്‍ഷകര്‍ തന്നെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്ത് ഇറങ്ങേണ്ടി വരികയാണെന്നും ടിഡ്ക കൂട്ടി ചേര്‍ത്തു.

English summary
A 42-year-old farmer from a small village in Maharashtra's Akola district has sold a large chunk of his farmland to build a dam for himself and farmers of his village after he got no aid from the state government.Sanjay Tidke, who along with his brother, owned 30 acres in Sangvi Durgwada village in Murtizapur taluka, sold 10 acres for Rs 55 lakh and is using Rs 20 lakh to build a dam which has a water storage capacity of 3 crore litres. Tidke says he sold off the part of his farmland that would always get washed off during the rains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X