• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

Google Oneindia Malayalam News

മുംബൈ: പ്രണയങ്ങളും വിവാഹങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. സംവിധായിക കിരണ്‍ റാവുവുമായുളള വിവാഹ ബന്ധം അടുത്തിടെയാണ് ആമിര്‍ വേര്‍പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്

ഇരുവരുടേയും വിവാഹ മോചനത്തിന് പിന്നാലെ തന്നെ ബോളിവുഡിലെ നടിയുമായി ആമീറിന്റെ മൂന്നാം വിവാഹമുണ്ടായേക്കും എന്നുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ ആമിര്‍ രഹസ്യ വിവാഹം കഴിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ സഹിതമുളള പ്രചാരണം.

1

1986ല്‍ ആണ് തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ആമിര്‍ ഖാന്‍ ആദ്യമായി വിവാഹിതനാകുന്നത്. റീന ദത്തയുമായുളള ആദ്യ വിവാഹം 16 വര്‍ഷം നീണ്ടു. 2002ല്‍ ഇവര്‍ വിവാഹ മോചിതരായി. ഈ വിവാഹ ബന്ധത്തില്‍ ആമിര്‍ ഖാന് ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2001ല്‍ ലഗാന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് അന്ന് അസിറ്റന്‍ഡ് ഡയറക്ടര്‍ ആയിരുന്ന കിരണ്‍ റാവുവുമായി ആമിര്‍ അടുപ്പത്തിലാകുന്നത്.

'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം

2

പ്രണയത്തിലായി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. ആസാദ് എന്നാണ് ഇവരുടെ മകന്റെ പേര്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജൂലൈ 3ന് ഇരുവരും വേര്‍പിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്താണ് വിവാഹ മോചനത്തിനുളള കാരണം എന്നത് ആമിറോ കിരണോ പരസ്യമാക്കിയില്ല. അതേസമയം ആമിറിന് മറ്റൊരു നടിയുമായുളള പ്രണയമാണ് വിവാഹ മോചനത്തിന് കാരണം എന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പരന്നത്.

3

ദംഗല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളായി അഭിനയിച്ച ഫാത്തിമ സന ഷെയ്ഖുമായി നടന്‍ പ്രണയത്തിലാണ് എന്നാണ് പ്രചാരണം. ദംഗല്‍ സിനിമയ്ക്ക് ശേഷം ഇരുവരും തമ്മില്‍ അടുപ്പത്തിലായെന്നും അതാണ് കിരണുമായുളള വിവാഹ മോചനത്തിലേക്ക് നയിച്ചിരിക്കുന്നത് എന്നുമാണ് വാര്‍ത്തകള്‍ പരന്നത്. ഇത്തരം പ്രചാരണങ്ങളോട് ആമിറോ കിരണോ ഫാത്തിമ സന ഷെയ്‌ഖോ പ്രതികരിച്ചിട്ടില്ല.

4

ഫാത്തിമ സന ഷെയ്ഖും ആമിര്‍ ഖാനും അടുത്ത സുഹൃത്തുക്കളാണ്. ദംഗലിന് ശേഷം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കിരണ്‍ റാവുവുമായുളള വിവാഹ മോചനം നടന്നെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അതിനിടെ ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഫാത്തിമ സന ഷെയ്ഖും ആമിര്‍ ഖാനും രഹസ്യ വിവാഹം കഴിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്.

cmsvideo
  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
  5

  ആമിര്‍ ഖാനും ഫാത്തിമ സനയും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ആമിര്‍ ഖാനും കിരണ്‍ റാവുവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് ഫാത്തിമ സനയുടെ മുഖമാക്കിയാണ് വ്യാജ പ്രചാരണം നടക്കുന്നത്. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹ നിശ്ചയത്തിനിടെ എടുത്ത ഫോട്ടോയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

  6

  ആമിര്‍ ഖാനുമായി അടുപ്പത്തിലാണെന്നുളള പ്രചാരണങ്ങളോട് ഫാത്തിമ സന ഷെയ്ഖ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. '' താനിത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരു കൂട്ടം അപരിചിതരായ ആളുകള്‍ തന്നെക്കുറിച്ച് പലതും എഴുതുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവര്‍ക്ക് അറിയില്ല. അതൊക്കെ വായിച്ച് ആളുകള്‍ കരുതുകയാണ് ഇവള്‍ ശരിയല്ലെന്ന്. അവരോട് പറയാന്‍ തോന്നുന്നത്, ചോദിക്കാനുളളത് തന്നോട് നേരിട്ട് ചോദിക്കൂ, ഉത്തരം തരാം എന്നാണ്.

  English summary
  Fact Check: Aamir Khan Not Married To Fatima Sana Shaikh, The Viral Picture Is Edited
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion