കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്! സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

തിരഞ്ഞെടുപ്പിന് മുന്‍പ് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പൊങ്ങിവന്നത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കുമെതിരായിരുന്നു. രാഹുല്‍ ഗാന്ധി ന്യൂനപക്ഷ പ്രീണനം നടത്തുന്നെന്നും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നെന്നും അടക്കമുള്ള പല വാര്‍ത്തകളും ബിജെപി അനുകൂല സൈബര്‍ പേജുകളില്‍ കയറി ഇറങ്ങി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കോണ്‍ഗ്രസിനെതിരായ വ്യാജ വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ആഘോഷിക്കാന്‍ പാക്കിസ്ഥാനിന്റെ കൊടി ഉപയോഗിക്കപ്പെട്ടെന്ന് ഫോട്ടോകള്‍ സഹിതം പ്രചരിക്കപ്പെട്ടത് അക്കൂട്ടത്തില്‍ ഒന്നായിരുന്നു. എന്നാല്‍ അതും തെളിവ് സഹിതം കൈയ്യോടെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. ഇപ്പോള്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപി പേജുകളില്‍ ഹിറ്റായിരിക്കുന്നത്.

 സോഷ്യല്‍ മീഡിയ പ്രൊപ്പഗാണ്ട

സോഷ്യല്‍ മീഡിയ പ്രൊപ്പഗാണ്ട

എതിരാകളികളെ കീഴ്‌പ്പെടുത്താന്‍ സര്‍വ്വ സജ്ജമായ ഐടി സെല്‍, ട്രോളുകളും പരിഹാസങ്ങളും നേരിടാന്‍ പ്രത്യേക വിങ്ങ്, ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ ലക്ഷം പേരടങ്ങുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയാണ് ബിജെപിയുടെ സോഷ്യല്‍ പ്രൊപ്പഗാണ്ട സംവിധാനം.

 വലിയ രീതിയില്‍ ഉള്ള പ്രതിഷേധം

വലിയ രീതിയില്‍ ഉള്ള പ്രതിഷേധം

അതേസമയം വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധവും അടിമുടി വ്യാജ വാര്‍ത്തകളും നിറഞ്ഞ ബിജെപിയുടെ പേജുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങളാണ് ഉള്ളത്.എന്നാല്‍ കോണ്‍ഗ്രസിന് എതിരെ പരമാവധി വാര്‍ത്തകള്‍ അത് സത്യമോ വ്യാജമോ ആവട്ടെ പ്രചരിപ്പിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍്േദ്ദേശം.

 ഇരയായി സച്ചിന്‍ പൈലറ്റ്

ഇരയായി സച്ചിന്‍ പൈലറ്റ്

ആ നിര്‍ദ്ദേശം ശിരസാവഹിച്ച ഐടി സെല്‍ വിദഗ്ദരുടെ വ്യാജവാര്‍ത്തയ്ക്ക് ഇപ്പോള്‍ ഇരയായിരിക്കുന്നത്് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് ബിജെപി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച് തുടങ്ങിയത്.

 സോഷ്യല്‍ മീഡിയ പ്രചരണം

സോഷ്യല്‍ മീഡിയ പ്രചരണം

ഒരാള്‍ ഫ്‌ളക്‌സിന് മുകളില്‍ കയറി നരേന്ദ്ര മോദിയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതിന്റെ കാപ്ഷന്‍ ഇങ്ങനെയായിരുന്നു- സച്ചിന്‍ പൈലറ്റ് മോദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നത് കണ്ടോ, ഇയാളെയാണ് ആദ്യം കോണ്‍ഗ്രസ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ തിരുമാനിച്ചത് എന്നായിരുന്നു പോസ്റ്റ്.

 തനി നിറം പുറത്തുവരട്ടെ

തനി നിറം പുറത്തുവരട്ടെ

ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക,നേതാവിന്റെ തനി നിറം പുറത്തുവരട്ടെ എന്നും പോസ്റ്റില്‍ പറയുന്നു. 7000 ത്തില്‍ അധികം പേരാണ് ഇതിനോടകം തന്നെ ഈ ചിത്രം ഷെയര്‍ ചെയ്തത്. സംഭവത്തില്‍ സച്ചിന്‍ പൈലറ്റിനെതിരെ വന്‍ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

 അത് സച്ചിന്‍ പൈലറ്റല്ല

അത് സച്ചിന്‍ പൈലറ്റല്ല

അതേസമയം മോദിയുടെ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചത് സച്ചിന്‍ പൈലറ്റായിരുന്നില്ല. മറിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജീത്ത് താമ്പേ ആയിരുന്നു.അതേ സമയം താമ്പേ തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

 എണ്ണ വില വര്‍ധനയ്‌ക്കെതിരെ

എണ്ണ വില വര്‍ധനയ്‌ക്കെതിരെ

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്‌റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് മോദിയുടെ പോസ്റ്റില്‍ താമ്പേ കരി ഓയില്‍ പ്രയോഗം നടത്തിയത്. 2018 ഒക്ടോബര്‍ 11 നായിരുന്നു സംഭവം.

 ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

താമ്പേയുടെ നടപടിയെ അന്ന് ബിജെപിയും വ്യാപകമായി വിമര്‍ശിച്ചിരുന്നു. അതേസമയം
സച്ചിന്‍ പൈലറ്റിന്റേതെന്ന പേരില്‍ വാര്‍ത്ത പ്രചരിച്ചതോടെ സംഭവം വിശദീകരിച്ച് താമ്പേ തന്നെ രംഗത്തെത്തി.ഇതോടെ മറ്റൊരു വ്യാജ വാര്‍ത്തയും പൊളിച്ചടുക്കപ്പെട്ടിരിക്കുകയാണ്.

English summary
Fact Check: Man who blackened PM's poster is not Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X