കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി, ഗുജറാത്തിനെ ഏറ്റവും കൂടുതല്‍ സേവിച്ച മുഖ്യമന്ത്രി, രാജ്യത്തെ ഏറ്റവും കരുത്തനും ജനകീയനുമായ രാഷ്ട്രീയ നേതാവ് .. ബി ജെ പി നേതാവ് നരേന്ദ്ര മോദിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ വിജയത്തിലെച്ചത് നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവമാണ്.

അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും അട്ടിമറിച്ച അധികാര മോഹി എന്നും ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന്റെ കാരണക്കാരന്‍ എന്നും മോദിയെ കരുതുന്നവരുണ്ട്. എന്നാല്‍ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും തനിക്ക് അനുകൂലമായ വോട്ടാക്കി മാറ്റാന്‍ മോദി എന്ന തന്ത്രജ്ഞന് കഴിഞ്ഞു.

മോദിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതായ പത്ത് കാര്യങ്ങള്‍ നോക്കൂ.

സ്വയം സേവകന്‍

സ്വയം സേവകന്‍

വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് രാഷ്ട്ര സേവനത്തിനിറങ്ങിയതാണ് നരേന്ദ്രന്‍ എന്ന സ്വയം സേവകന്‍. 1965 ലെ ഇന്ത്യാ - പാക് യുദ്ധത്തിലും 1967 ലെ ഗുജറാത്ത് വെള്ളപ്പൊക്കക്കാലത്തും മോദി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

കുട്ടിക്കാലം

കുട്ടിക്കാലം

ഗുജറാത്തിലെ ഒരു സാധാരണ ഒ ബി സി കുടുംബത്തിലായിരുന്നു മോദിയുടെ ജനനം. സന്യാസത്തിലും മാനവ സേവയിലും ആകൃഷ്ടനായ കുട്ടിക്കാലമായിരുന്നു മോദിയുടെത്. ഹിമാലയവും രാമകൃഷ്ണ മിഷനും ഉള്‍പ്പെടെയുള്ള പ്രസിദ്ധ കേന്ദ്രങ്ങള്‍ മോദി ചെറുപ്പത്തിലേ സന്ദര്‍ശിച്ചു.

ചായ് വാല

ചായ് വാല

ഹിമാലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം മോദി സഹോദരനോടൊപ്പം അഹമ്മദാബാദില്‍ ചായക്കടയില്‍ ജോലി ചെയ്തു. അധ്വാനത്തിന്റെ മഹത്വം മോദി തിരിച്ചറിഞ്ഞ കാലമായിരുന്നു അത്.

ലുക്കിലാണ് കാര്യം

ലുക്കിലാണ് കാര്യം

പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ കുലീനമായും വൃത്തിയായും വേഷം ധരിക്കാന്‍ മോദി ചെറുപ്പം മുതലേ ശ്രദ്ധിച്ചിരുന്നു. വെട്ടിയൊതുക്കിയ താടിയും പൈജാമ കുര്‍ത്തയും മോദിയുടെ ട്രേഡ് മാര്‍ക്കാണ്.

ഡിപ്ലോമ

ഡിപ്ലോമ

പബ്ലിക് റിലേഷന്‍സിലും ഇമേജ് മാനേജ്‌മെന്റിലും അമേരിക്കയില്‍ നിന്നും മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്തിട്ടുണ്ട് മോദി. രാഷ്ട്രീയക്കാരനെന്ന വളര്‍ച്ചയില്‍ മോദിയെ ഈ പാഠങ്ങള്‍ വലുതായി സഹായിച്ചു.

അമ്മയാണ് ദൈവം

അമ്മയാണ് ദൈവം

ഏത് നല്ല കാര്യത്തിന് പുറപ്പെടുമ്പോഴും അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ മോദി മറക്കാറില്ല. തിരഞ്ഞെടുപ്പ് വിജയമറിഞ്ഞതും മോദി അമ്മ ഹിരാബെന്നിന് അരികിലെത്തി.

വിവാഹ ജീവിതം

വിവാഹ ജീവിതം

കുട്ടിക്കാലത്ത് യശോദ ബെന്നിനെ ആചാരപ്രകാരം വിവാഹം ചെയ്‌തെങ്കിലും കുടുംബ ജീവിതമല്ല രാഷ്ട്ര സേവനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ മോദി ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് ഇത് പലതവണ വിവാദമായപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ മോദിക്ക് സാധിച്ചു.

ആരാധകര്‍ നിരവധി

ആരാധകര്‍ നിരവധി

ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്ന മോദിക്ക് ആരാധകരും കുറവല്ല. സിനിമാ നടിമാര്‍ ഉള്‍പ്പെടയുള്ളവരുടെ മനസിലെ എലിജിബിള്‍ ബാച്ചിലറാണ് മോദി.

കവി

കവി

ഗുജറാത്തി ഭാഷയില്‍ കവികള്‍ എഴുതാറുണ്ട് മോദി. മോദിയുടെ മുന്‍ഗാമിയായിരുന്ന ബി ജെ പി പ്രധാനമന്ത്രി വാജ്‌പേയിയും ഒരു കവിയായിരുന്നു

ഉറക്കം കമ്മി

ഉറക്കം കമ്മി

വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങുക പതിവ്. മുഖ്യമന്ത്രിയായിരിക്കേ രാവിലെ ഏഴ് മണിക്ക് മോദി ഓഫീസിലെത്തും. രാത്രി പത്ത് മണി വരെ ഓഫീസിലുണ്ടാകും.

English summary
10 facts to know about Narendra Modi, the next PM of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X