കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്ന വിവാഹത്തില്‍ പെരുവഴിയിലായവര്‍

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: പ്രണയം അതിരുകളില്ലാത്തതാണ്. അതിന് ജാതിയോ മതമോ ഇല്ല. പുതിയ കാലത്തില്‍ പ്രണയത്തിന് ലിംഗ ഭേദം പോലും ഇല്ല.

പക്ഷേ് അതിര്‍ത്തി കടന്ന് പ്രണയിച്ചും വിവാഹം കഴിച്ചും ജീവിച്ചവര്‍ പിരിഞ്ഞാല്‍ എന്ത് സംഭവിക്കും? അതിനുള്ള മികച്ച ഉദാഹരണങ്ങള്‍ ഇന്ന് ഹൈദരാബാദ് നഗരത്തില്‍ ഏറെയുണ്ട്. പാകിസ്താനില്‍ നിന്നും ബ്ംഗ്ലാദേശില്‍ നിന്നുമൊക്കെ വിവാഹം കഴിച്ച്, ഒടുവില്‍ എല്ലാവരാലും തിരസ്‌കരിക്കപ്പട്ട് ജന്മനാട്ടില്‍ തിരിച്ചെത്തി ദുരുതി ജീവിതം നയിക്കുന്ന പഴയ പ്രണയ നായികമാര്‍...

Indo-Pak Boarder

ഹൈദരാബാദ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പാകിസ്താന്‍ ആന്‍ഡ് ബംഗ്ലാദശ് സെല്‍ ആണ് ഇത്തരത്തില്‍ ഒരു കണക്കുണ്ടാക്കിയത്. വിവാഹബന്ധം തകര്‍ന്ന് ജന്മനാട്ടില്‍ തിരിച്ചെത്തിയ സ്ത്രീകളുടെ. നൈസാമിന്റെ തലസ്ഥാത്ത് മാത്രം 226 ഇന്ത്യന്‍ സ്ത്രീകളാണ് ഇത്തരത്തില്‍ തിരിച്ചെത്തി്യിട്ടുള്ളത്.

ഇന്ത്യയും പാകിസ്താനും എന്നും ശത്രു രാജ്യങ്ങളാണ്. ഒരു പാകിസ്താന്‍ പൗരനെ ഭീകരവാദിയായിട്ടാണ് ഏതൊരു ഇന്ത്യക്കാരനും കാണുന്നത്. അതുപോലെ തന്നെ ആണ് തിരിച്ചും. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത സാധാരണക്കാരെ പോലും ബാധിക്കുന്ന അവസ്ഥ.

ഈ അവസ്ഥയില്‍, വിവാഹ ബന്ധം തകര്‍ന്ന് തിരിച്ചെത്തുന്ന സ്ത്രീകളെ ഏറ്റെടുക്കാനൊ സഹായിക്കാനോ പോലും നാടിടലെ ബന്ധുക്കള്‍ തയ്യാറാകാറില്ലത്രെ. ഒക്കത്ത് കുഞ്ഞുങ്ങള്‍ക്കൊപ്പം പാകിസ്താന്‍ പൗരത്വവും പേറിയാണ് ഈ സ്ത്രീകള്‍ തിരിച്ചെത്തുന്നത്.

തിരിച്ച് ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ കടമ്പകള്‍ ഏറെ കടക്കണം ഇവര്‍ക്ക്. ഏഴ് വര്‍ഷം ഇവിടെ കഴിഞ്ഞാല്‍ പൗരത്വം നല്‍കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ വിദേശ കാര്യ മന്ത്രാലയം ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പലപ്പോഴും ഇവര്‍ ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കാറില്ല. പ്രായമായവരും കിടപ്പിലായവരും ഒക്കെ ഉള്‍പ്പെടുന്ന, പാകിസ്താനില്‍ നിന്നുള്ള ഇന്ത്യന്‍ അഭയാര്‍ത്ഥി ഭാര്യമാര്‍ക്ക് വിസ നീട്ടിക്കൊടുക്കുകയാണത്രെ പതിവ്. ചിലപ്പോള്‍ ദീര്‍ഘ കാല വിസയും അനുവദിക്കും. പലരും ഹൈദരബാദിലെ പഴയ നഗത്തിലാണ് തങ്ങളുടെ ശിഷ്ട കാലം കഴിച്ചു കൂട്ടുന്നത്.

English summary
Data obtained from the Pakistan and Bangladesh Cell (PBC) of the special branch reveals that 226 Pakistani nationals, who had hitherto renounced their Indian citizenship, have returned to the city after failed marriages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X