കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്ന് ബിബിസി സര്‍വ്വേ! വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ BJP വിജയിക്കുമെന്ന് BBC സര്‍വ്വേ | Oneindia Malayalam

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിയുടെ വിജയം പ്രവചിച്ച് ബിബിസിയുടെ സര്‍വ്വേഫലം വന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. നവംബറില്‍ ബിബിസി സര്‍വ്വേ നടത്തിയെന്നും ഇതില്‍ ബിജെപി രാജസ്ഥാനില്‍ അട്ടിമറി വിജയം നേടുമെന്ന് പ്രവചിക്കുന്നതായുമാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഉള്ളത്.അതേസമയം സര്‍വ്വേ ഫലങ്ങള്‍ തള്ളി ബിബിസി വക്താവ് രംഗത്തെത്തി.

 rajasthanbbc-1543811490.jpg -P

ജൂണ്‍ മുതല്‍ നവംബര്‍ വരെ ബിബിസി നടത്തിയ സര്‍വ്വേകള്‍ എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ജൂണില്‍ കോണ്‍ഗ്രസിന് 160 സീറ്റുകള്‍ സര്‍വ്വേയില്‍ പ്രവചിക്കുന്നുണ്ടെന്നും അതേസമയം തെരഞ്ഞെടുപ്പിനോടടുത്തപ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേയില്‍ പ്രവചിക്കുന്നതായാണ് പ്രചരണം. സര്‍വ്വേ പ്രകാരം 135 സീറ്റുകള്‍ ബിജെപി നേടുമത്രേ.

ഇതേ കണക്കുകള്‍ റിഷി ബഗ്രി എന്നയാളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ട്വീറ്റ് ആയിരത്തോളം പേരാണ് റിട്വീറ്റ് ചെയ്തത്.അതേസമയം സര്‍വ്വേ പ്രചരണങ്ങളെ തള്ളി ബിബിസി വക്താവ് രംഗത്തെത്തി.

ഇതുവരെ ബിബിസി ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രീപോള്‍ സര്‍വ്വേകള്‍ നടത്താറില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിബിസി വക്താവ് വ്യക്തമാക്കി. ഇതുവരെ മൂന്ന് സര്‍വ്വേകളാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. എബിപി ന്യൂസ്, സി വോട്ടര്‍, ടൈംസ് നൗ എന്നിവരാണ് പ്രീപോള്‍ സര്‍വ്വേകള്‍ നടത്തിയത്. ഇവയില്‍ മൂന്നിലും രാജസ്ഥാനില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്.

English summary
Fake BBC Poll Makes A Comeback, Predicts BJP Win in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X