മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ശശികലയുടെ പേരില്‍ കത്ത്..! ഞെട്ടി തമിഴകം !

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെതാണ് അന്തിമ തീരുമാനം എന്നിരിക്കേ എല്ലാ കണ്ണുകളും രാജ്ഭവനിലേക്കാണ് നീങ്ങുന്നത്.

പനീര്‍ശെല്‍വം പഴയ പനീര്‍ശെല്‍വമല്ല..ശശികലയെ പൊളിച്ചടുക്കി ഒപിഎസ്സ്...ശശികല വെറും വടിവേലു..!

അതിനിടെ മുഖ്യമന്ത്രിക്കസേര സംബന്ധിച്ച തര്‍ക്കത്തില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ ആത്മഹത്യഹത്യ ചെയ്യുമെന്ന ശശികല വ്യക്തമാക്കുന്ന കത്ത് പ്രചരിക്കുന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനാണ് കത്തയച്ചിരിക്കുന്നത്.

തീരുമാനം കാത്ത് തമിഴകം

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വവും ശശികലയും കളിക്കുന്നത് അപകടം പിടിച്ച കളിയാണ്. ഇരുപക്ഷത്തിനും എതിരായ വിധിയാണ് ഗവര്‍ണറുടേത് വരുന്നതെങ്കില്‍ രണ്ട് പേര്‍ക്കും അത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് താനും.

വ്യാജകത്ത് പ്രചരിക്കുന്നു

ഈ സാഹചര്യത്തില്‍ കൂടിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ശശികലയുടെതെന്ന് പറയപ്പെടുന്ന കത്ത് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലാണ് ഈ കത്ത് പ്രചരിപ്പിക്കപ്പെടുന്നത്.

കത്തെഴുതിയിട്ടില്ലെന്ന് ശശികല

എഐഎഡിഎംകെയുടെ ലെറ്റര്‍ പാഡിലാണ് കത്ത് എഴുതിയിരിക്കുന്നത്. ശശികലയുടെ ഒപ്പും കത്തിലുണ്ട്. എന്നാല്‍ ഇത്തരമൊരു കത്ത് താന്‍ എഴുതിയിട്ടില്ലെന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് ശശികലയുടെ പ്രതികരണം.

കത്ത് വ്യാജം

തന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെ കാണാന്‍ പുറപ്പെടുന്നതിന് മുന്‍പ് ശശികല പറഞ്ഞു. തന്റെ പേരിലുള്ള കത്തിന്റെ കോപ്പിയും ശശികല മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.

രാഷ്ട്രീയം കഠിനം

തന്റെ ഒരു സുഹൃത്താണ് ഇത്തരമൊരു കത്ത് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്ന വിവരം അറിയിച്ചത്. ഒരു സ്ത്രീ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

കത്ത് തമിഴിൽ

തമിഴിലാണ് കത്തെഴുതിയിരിക്കുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഇത്തരത്തിലാണ്. `` ബഹുമാനപ്പെട്ട ഗവര്‍ണര്‍, താങ്കള്‍ എന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാതെ തീരുമാനം വൈകിപ്പിച്ചു. അതുമൂലമാണ് എന്റെ കൂടെയുള്ള എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം പോകുന്നത്. ''

മരണത്തിന് ഗവർണർ ഉത്തരവാദി

`` അധികകാലം ഇത് സഹിച്ച് കാത്തിരിക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. ഇനിയും താങ്കള്‍ തീരുമാനം വൈകിപ്പിക്കുകയാണെങ്കില്‍ എന്റെ മരണത്തിന് ഉത്തരവാദി താങ്കളാണെന്ന് കത്തെഴുതിവെച്ച് ഞാന്‍ ജീവനൊടുക്കും '' എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

ആവശ്യമുള്ളത് ചെയ്യും

മുഖ്യമന്ത്രി വിവാദത്തില്‍ തീരുമാനം വൈകിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ശശികല ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. ജനാധിപത്യ മര്യാദയുടെ പേരിലാണ് തങ്ങള്‍ കാത്തിരിക്കുന്നത് എന്നാണ് ശശികല പറഞ്ഞത്.

ആവശ്യമുള്ളത് ചെയ്യും

പക്ഷേ ഒരു ഘട്ടം കഴിഞ്ഞിട്ടും തീരുമാനം വന്നില്ലെങ്കില്‍ ആവശ്യമുള്ളത് ചെയ്യുമെന്നും ശശികല ഭീഷണി മുഴക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്ന കത്തും പ്രചരിച്ച് തുടങ്ങിയത്.

ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു

ഗവര്‍ണര്‍ക്ക് ശനിയാഴ്ച ശശികല ഒരു കത്ത് അയച്ചിരുന്നു. എന്നാലിത് വിഷയത്തില്‍ അടിയന്തര തീരുമാനം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

English summary
A fake letter in the name of Sasikala is spreading in social media which states that she will commit suicide if Governor delays his decision.
Please Wait while comments are loading...