വീട് റിസര്‍വ് ബാങ്ക് ആക്കി മാറ്റിയ ബിജെപി നേതാക്കള്‍, രണ്ടാംപ്രതി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കൊടുങ്ങല്ലൂര്‍: കള്ളനോട്ടടി കേസില്‍ ഒളിവിലായ രണ്ടാം പ്രതിയെ പോലീസ് അറ്സ്റ്റ് ചെയ്തു. ഒബിസി മോര്‍ച്ച നേതാവും മതിലകം സ്വദേശിയുമായ രാജീവ് ഏരാച്ചേരിയെ മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ രാഗേഷിന്റെ സഹോദരനാണ് രാജീവ്.

രാഗേഷ് ഇപ്പോള്‍ റിമാന്റിലാണ്. കഴിഞ്ഞ ദിവസമാണ് പിടിയിലായ യുവമോര്‍ച്ച നേതാക്കളായ രാഗേഷിന്റെയും രാജീവിന്റെയും വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവും കണ്ടെത്തിയത്. 2000, 500, 100, 50,20 രൂപ നോട്ടുകളാണ് ഇവര്‍ വീട്ടില്‍ വെച്ച് കള്ളനോട്ടടി യന്ത്രത്തിലൂടെ ഉണ്ടാക്കിയത്.

 bjp

പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് ഇവര്‍ പണം കൈമാറിയിരുന്നത്. നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീട്ടിലിരുന്ന് കള്ളപ്പണം അടിച്ചുണ്ടാക്കിയ രാഗേഷ് കള്ളപണത്തിനെതിരെയുള്ള പ്രചരണങ്ങളില്‍ പ്രധാനപ്പെട്ടയാളായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പ്രചരണ ജാഥകളില്‍ ഇയാളുടെ ചിത്രവുമുണ്ട്.

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മതിലകം പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് 1.37 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ട് അടിക്കാനുള്ള കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും കണ്ടെത്തിയിട്ടുണ്ട്.

English summary
Fake not case in trissur.
Please Wait while comments are loading...