കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ റെയില്‍വേ ടിക്കറ്റുകള്‍ സുലഭം

Google Oneindia Malayalam News

റാഞ്ചി: വ്യാജ ടിക്കറ്റുകള്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകളിലൂടെ വ്യാപകമായി വിറ്റഴിയ്ക്കുന്നതായി പരാതി. കോദെര്‍മയില്‍ നിന്നും ദില്ലിയ്ക്കുള്ള ടിക്കറ്റ് വാങ്ങിയ ഒരു യാത്രക്കാരനാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയ്ക്കുകയും ചെയ്തു. ആദ്യകാലത്ത് മുംബൈ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമായി നടന്നിരുന്നത്. ഇപ്പോള്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമായി പുറത്തുവരുന്നത്.

Fake Railway Ticket Gang

ദീര്‍ഘദൂര യാത്രക്കാര്‍ക്കുവേണ്ടി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടാക്കി കൊടുത്താണ് പലരും തട്ടിപ്പ് നടത്തിയിരുന്നത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പലര്‍ക്കും യാത്രതരപ്പെടുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞ റെയില്‍വേ നടത്തിയ തിരച്ചിലില്‍ കെട്ടുകണക്കിന് ടിക്കറ്റ് റോളുകളാണ് കണ്ടെത്തിയത്.

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാരാണ് പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നത്. ടിക്കറ്റ് എക്‌സാമിനര്‍ക്കു പോലും ഇത്തരം ടിക്കറ്റുമായി യാത്ര ചെയ്യുന്നവരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ജാര്‍ഖണ്ഡില്‍ നടന്ന സംഭവത്തെ റെയില്‍വേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കൗണ്ടറിനുള്ളില്‍ നിന്നു തന്നെ വ്യാജ ടിക്കറ്റ് പുറത്തുവരുന്നത് മാഫിയകളുടെ ശക്തമായ സാന്നിധ്യമാണ് കാണിയ്ക്കുന്നത്.

English summary
A rail passenger alleged that fake tickets are on sale at the railway ticket counters at Koderma station.Beware! You might be travelling on a fake train ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X