കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണപ്പെട്ട കൊവിഡ് രോഗിയുടെ കുടുംബത്തിന് അരലക്ഷം സഹായം, നൽകേണ്ടത് സംസ്ഥാനങ്ങൾ

Google Oneindia Malayalam News

ദില്ലി: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായമായി അരലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നഷ്ടപരിഹാരത്തുക നല്‍കുന്നത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖയും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്'; കാരണം പറഞ്ഞ് പിസി ജോർജ്'പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്'; കാരണം പറഞ്ഞ് പിസി ജോർജ്

മരണപ്പെട്ട കൊവിഡ് രോഗിയുടെ കുടുംബത്തിനുളള ധനസഹായം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വേണം നല്‍കാന്‍. മരണകാരണം കൊവിഡ് ആണെന്ന് രേഖപ്പെടുത്തിയിട്ടുളള കേസുകളില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവുകയുളളൂ. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനുളള മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നല്‍കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ രീപക് കന്‍സാള്‍, ഗൗരവ് കുമാര്‍ ബന്‍സാല്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

covid

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സഹായധനത്തിന് വേണ്ടിയുളള അപേക്ഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫോമിലാണ് നല്‍കേണ്ടത്. ഇവ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച ശേഷം ഒരു മാസത്തിനുളളില്‍ തീരുമാനമെടുക്കണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുക. അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,964 പേർക്കാണ്. 24 മണിക്കൂറിനിടെ 34,167 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,27,83,741 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,01,989 പേരാണ്. കഴിഞ്ഞ 186 ദിവസത്തിനിടെയുളള ഏറ്റവും കുറഞ്ഞ കണക്കാണിത്.

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.08% ശതമാനമാണ്. കഴിഞ്ഞ 89 ദിവസമായി 3 ശതമാനത്തിൽ താഴെയാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കഴിഞ്ഞ 23 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. 1.69% ആണ് നിലവിലെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. നിലവിൽ 0.90% ആണ് രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ. ഇത് മൊത്തം കേസുകളുടെ 1% ൽ താഴെയാണ്. 2020 മാർച്ച് മുതലുളള കണക്കുകൾ പരിശോധിച്ചാണ് ഏറ്റവും കുറവാണിത്. സെപ്റ്റംബർ 22
വരെയുളള കണക്കുകൾ പ്രകാരം 80,13,26,335 വാക്‌സിൻ ഡോസുകൾ ആണ് രാജ്യത്ത് വിതരണം ചെയ്തത്. ഉപയോഗിക്കാത്ത 4.52 കോടിയിലധികം (4,52,07,660) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Families of patients who died of Covid will be given an ex-gratia of Rs 50,000, Says Centre in SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X