Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി..കൂടുതൽ പറയണോ? കോൺഗ്രസിനെതിരെ മോദി

ദില്ലി; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാഷ്ട്രീയമ പാർട്ടിയെ തലമുറകളായി ഒരു കുടുംബം ഭരിക്കുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ലെന്ന് മോദി പറഞ്ഞു. ഭരണഘടന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പരിപാടിയിൽ നിന്ന് 14 പ്രതിപക്ഷ പാർട്ടികൾ വിട്ട് നിന്നിരുന്നു.

കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി..ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടോ? ഒരു പാർട്ടിയെ ഒരു കുടുംബം തലമുറകളായി ഭരിക്കുന്നുവെങ്കിൽ, അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല... കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള രാഷ്ട്രീയ പാർട്ടികളെ നോക്കൂ, പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പാർട്ടികൾ ആശങ്ക ഉണ്ടാക്കുന്നതാണ് . ഇന്ത്യ വലിയ ഒരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും മോദി പറഞ്ഞു.

narendra-modi-1587112111-1615117405-1637644230.jpg -Properties

കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോള്‍, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് ഞാൻ അർത്ഥമാക്കുന്നതില്ല. ജനങ്ങളുടെ ആശിർവാദത്തോടേയും അനുഗ്രഹത്തോടേയും കഴിവുള്ളവർക്ക് രാഷ്ട്രീയത്തിൽ ചേരാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി തലമുറകളോളം ഒരു കുടുംബമാണ് ഭരിക്കുന്നതെങ്കിൽ അത് ജനാധിപത്യത്തിന് ഭീഷണിയാകും, മോദി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോൾ ഭരണഘടനയുടെ ആത്മാവിനും മുറിവേറ്റിരിക്കുന്നു, ഭരണഘടനയുടെ എല്ലാ വിഭാഗങ്ങൾക്കും മുറിവേറ്റു ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾക്ക് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കാനാവുക,മോദി ചോദിച്ചു.

26/11 ലെ രക്തസാക്ഷികൾക്കും പ്രധാനമന്ത്രിമാർ പ്രണാമം അർപ്പിച്ചു . "രാജ്യത്തിന്റെ ശത്രുക്കൾ രാജ്യത്തിനകത്ത് കയറി മുംബൈയിൽ ഭീകരാക്രമണം നടത്തിയ 26/11 ഇന്ന് നമുക്ക് വളരെ സങ്കടകരമായ ദിവസമാണ്. രാജ്യത്തെ ധീരരായ സൈനികർ ഭീകരവാദികളോട് പോരാടുമ്പോൾ ജീവൻ ബലിയർപ്പിച്ചു. ഇന്ന് ഞാൻ അവരുടെ ത്യാഗങ്ങൾക്ക് മുന്നിൽ വണങ്ങുന്നു, പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    പാർലമെന്‍റ് ശീതകാല സമ്മേളനം 29ന് ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്, ഡി എം കെ, സി പി ഐ, സി പി ഐ(എം), രാഷ്ട്രീയ ജനതാദൾ, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐ യു എം എൽ) തുടങ്ങി 14 പാർട്ടികൾ ഒറ്റക്കെട്ടായി ബഹിഷ്കരിച്ചത്.ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് ഭരണ ഘടന ദിനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചത്. കോൺഗ്രസിന്റെ ആഗ്നാമം പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കുകയായിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ ഭരണഘടനയെ മാനിക്കുന്നില്ല... അവർ ഭരണഘടന അനുസരിച്ചല്ല ഭരിക്കുന്നത്, പക്ഷേ ഭരണഘടനാ ദിനം ആഘോഷിക്കുകയാണ്. ഇതൊക്കെ വെറും പിആർ മാത്രമാണ്, എന്നായിരുന്നു കോൺഗ്രസ് നേതാവ് എംപി മാണിക്കം ടാഗോർ വിഷയത്തിൽ പ്രതികരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+